ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ കർണാടക സർക്കാർ അനുമതി നൽകി
ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ കർണാടക മന്ത്രിസഭ അനുമതി നൽകി. കഴിഞ്ഞ ഐ പി എൽ കിരീടം നേടിയതു റോയൽ ചാലഞ്ചേഴ്‌സ് ബെംഗളുരു ആയതിനാൽ ഉദ്ഘാടന മത്സരം ചിന്നസ്വാമിയിൽ നടക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ജൂണിൽ നടന്ന ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച കമ്മിഷൻ്റെ നിർദേശങ്ങൾ പാലിക്കണമെന്ന വ്യവസ്‌ഥയോടെയാണ് അനുമതി. റോയൽ ചാലഞ്ചേഴ്‌സ് ബെംഗളുരു, കർണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷമാണു പ്രഖ്യാപനമായത്.
കർണാടക എംഎൽഎയും മുൻമന്ത്രിയുമായ ബൈരതി ബസവരാജിനെ കൊലപാതക കേസിൽ അറസ്റ്റിൽ
കർണാടക എംഎൽഎയും മുൻമന്ത്രിയുമായ ബൈരതി ബസവരാജിനെ കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് ബാംഗ്ലൂർ പോലീസ് അറസ്റ്റ് ചെയ്‌തു. അഹമ്മദാബാദിൽനിന്ന് ഇന്നലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ എംഎൽഎയെ അറസ്റ്റ് ചെയ്യുകയിരുന്നു. ബസവരാജിൻ്റെ വരവിനായി പോലീസ് സംഘം കാത്തുനിന്നിരുന്നു. നാൽപതുകാരനായ ശിവപ്രകാശ് എന്ന ബിക്കു ശിവുവിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് കേസ്. കേസിലെ അഞ്ചാം പ്രതിയാണ് ബസവരാജ്. 2025 ജൂലൈ 15-ന് ഭാരതി നഗറിൽ വച്ചായിരുന്നു കൊലപാതകം. കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ച
മോഷ്ടിച്ച മാല യുവതി വിഴുങ്ങി; ആഭരണം വീണ്ടെടുക്കാൻ കാത്തിരുന്ന് നിലമ്പൂർ പോലീസ്
ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ കുഞ്ഞിൻ്റെ മാല മോഷ്ടിച്ച ശേഷം യുവതി വിഴുങ്ങി. നിലമ്പൂരിലെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് സിനിമാ സ്റ്റൈൽ മോഷണം നടന്നത്. നിലമ്പൂർ മുക്കട്ട സ്വദേശിനി സമീനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയറ്റിനുള്ളിലായ സ്വർണ്ണമാല സ്വാഭാവികമായ രീതിയിൽ പുറത്തുവരുന്നതിനായി പോലീസ് കാത്തിരിക്കുകയാണ്. ഡോക്ടറെ കാണാനെത്തിയ കുഞ്ഞിന്റെ മാതാപിതാക്കളുമായി ചങ്ങാത്തം കൂടിയ സമീന, കുഞ്ഞിനെ താലോലിക്കുന്നതിനിടയിലാണ് വിദഗ്ധമായി മാല കൈക്കലാക്കിയത്. മാല കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ക്ലിനിക്കിലെ സിസിടിവി
കിം ജോങ് ഉന്നിന് പിൻഗാമിയായി മകൾ കിം ജൂ ഏ?
ഉത്തര കൊറിയയിൽ പുതിയൊരു അധികാര യുഗം തെളിയുന്നു. നിലവിലെ ഭരണാധികാരി കിം ജോങ് ഉന്നിൻ്റെ മകൾ കിം ജൂ ഏ അദ്ദേഹത്തിൻ്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയായ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS) ആണ് പ്യോങ്യാങ്ങിലെ ഈ നിർണ്ണായക മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
തൃശൂർ ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിൽ വീണ യുവാവ് മരിച്ചു
തൃശൂർ കണ്ണാറ ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിൽ വീണ യുവാവ് മരിച്ചു. ആൽപ്പാറ, ശാന്തിനഗർ, റോസ് ഗാർഡൻ സ്വദേശി ചീരൻ വീട്ടിൽ അജി (42) ആണ് മരിച്ചത്. കുളിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഇന്ന് വൈകിട്ട് 4 മണിക്കായിരുന്നു സംഭവം. സ്കൂബ സംഘവും നാട്ടുകാരും തൃശൂരിൽ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റും ചേർന്ന് നടത്തിയ തിരച്ചിലിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൊണ്ടിമുതൽ കേസ്; ആന്‍റണി രാജുവിന്‍റെ ശിക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ വിധി തിങ്കളാഴ്ച
തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്‍റണി രാജുവിനെതിരായ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയും. ഇന്ന് കേസ് പരിഗണിച്ചുവെങ്കിലും വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ആന്‍റണി രാജുവിന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് 3 വർഷം തടവും പിഴയും വിധിച്ചത്. വിധി റദ്ദാക്കണമെന്ന ആവശ്യവുമായാണ് ആന്‍റണി രാജു ജില്ലാ കോടതിയെ സമീപിച്ചത്. കേസെടുത്തത് ഉള്‍പ്പെടെ നിയമവിരുദ്ധമെന്ന് ചൂണ്ടികാട്ടിയാണ് മേൽ കോടതിയെ ആന്‍റണി രാജു
‘ഭാരത് ബന്ദ് യഥാർഥത്തിൽ കേരള ബന്ദ് മാത്രമായി ഒതുങ്ങി എന്നത് ഖേദകരം’: ശശി തരൂർ
സംയുക്ത ട്രേഡ് യൂണിയനുകൾ ഇന്ന് നടത്തിയ ഭാരത് ബന്ദ് യഥാർഥത്തിൽ കേരള ബന്ദ് മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ ഒരു വൈരുദ്ധ്യമാണെന്ന് ശശി തരൂർ എംപി. ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ ഇത്തരം നിർബന്ധിത തടസപ്പെടുത്തലുകൾക്ക് അപ്പുറത്തേക്ക് വളർന്നപ്പോൾ, സംഘടിത ന്യൂനപക്ഷം അസംഘടിതരായ ഭൂരിപക്ഷത്തിന് മേൽ നടത്തുന്ന ഈ അതിക്രമത്തിന് മുന്നിൽ കേരളം മാത്രം ഇപ്പോഴും ബന്ദിയാക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ പ്രവേശിച്ചത് മുതൽ എന്‍റെ നിലപാട് വ്യക്തമാണ്, തടസപ്പെടുത്താനുള്ള അവകാശത്തെയല്ല,
എൽഡിഎഫ് സർക്കാർ കൊട്ടിഘോഷിച്ച് നടത്തിയ ആഗോള അയ്യപ്പ സംഗമം വൻ അഴിമതി; അന്വേഷണം വേണം: രമേശ് ചെന്നിത്തല
ആഗോള അയ്യപ്പ സംഗമം വൻ അഴിമതിയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. 7 കോടി രൂപ മുടക്കി എൽഡിഎഫ് സർക്കാർ കൊട്ടിഘോഷിച്ച് നടത്തിയ സംഘടിപ്പിച്ച പരിപാടി വെട്ടിപ്പിന്റെ വേദിയായിട്ടാണ് മാറിയത്. 7 കോടിരൂപ ചിലവാക്കിയത് ഉച്ചയോട് കൂടി അവസാനിച്ച സമ്മേളനത്തിനാണ്. വന്‍ അഴിമതിയല്ലാതെ ഇത് മറ്റെന്താണെന്നും അദ്ദേഹം ചോദിച്ചു. കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ എല്ലാ കാര്യങ്ങളിലും വന്‍ അഴിമതിയുണ്ടെന്ന് ഹൈക്കോടതിക്ക് തന്നെ മനസിലായിക്കഴിഞ്ഞു. മണ്ഡല മകരവിളക്ക്
ലോകകപ്പ്; ഇന്ത്യ x നമീബിയ പോരാട്ടം അല്പസമയത്തിനുള്ളിൽ; സഞ്ജു കളിക്കും
പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന്. ഗ്രൂപ്പ് എയില്‍ നമീബിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 29 റണ്‍സിന് അമേരിക്കയെ തോല്‍പ്പിച്ചിരുന്നു. ഇന്നു നമീബിയയ്ക്ക് എതിരേ അഭിഷേക് ശര്‍മ കളിച്ചേക്കില്ലെന്നാണ് സൂചന. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നിരുന്നു. അഭിഷേക് പുറത്തിരിക്കുന്ന പശ്ചാത്തലത്തില്‍ മലയാളി വിക്കറ്റ്
ഹരിയാനയിൽ മദ്യപിച്ച് പോലീസ് ഓടിച്ച കാറിടിച്ച് യുവതി മരിച്ചു
മദ്യപിച്ച് പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു. ഡൽഹിയിൽ നിന്നും ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന നികിത (24) എന്ന യുവതിയാണ് മരിച്ചത്. ഹരിയാനയിലെ അംബലയിൽ നിന്നും 4 യാത്രക്കാരുമായി പോകുമ്പോഴാണ് അമിത വേഗതയിലെത്തിയ കാർ നികിത സഞ്ചരിച്ച ഓട്ടോയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നികിത റോഡിലേക്ക് തെറിച്ചു വീഴുകയും നിയന്ത്രണം വിട്ട കാർ നികിതയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്നും ഓട്ടോ ഡ്രൈവർ രവീന്ദർ സിംഗ് പറഞ്ഞു. ഉടൻ തന്നെ