ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ കർണാടക മന്ത്രിസഭ അനുമതി നൽകി. കഴിഞ്ഞ ഐ പി എൽ കിരീടം നേടിയതു റോയൽ ചാലഞ്ചേഴ്‌സ് ബെംഗളുരു ആയതിനാൽ ഉദ്ഘാടന മത്സരം ചിന്നസ്വാമിയിൽ നടക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്‌. കഴിഞ്ഞ ജൂണിൽ നടന്ന ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച കമ്മിഷൻ്റെ നിർദേശങ്ങൾ പാലിക്കണമെന്ന വ്യവസ്‌ഥയോടെയാണ് അനുമതി.

റോയൽ ചാലഞ്ചേഴ്‌സ് ബെംഗളുരു, കർണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷമാണു പ്രഖ്യാപനമായത്.

Related Posts