തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയും. ഇന്ന് കേസ് പരിഗണിച്ചുവെങ്കിലും വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് 3 വർഷം തടവും പിഴയും വിധിച്ചത്. വിധി റദ്ദാക്കണമെന്ന ആവശ്യവുമായാണ് ആന്റണി രാജു ജില്ലാ കോടതിയെ സമീപിച്ചത്. കേസെടുത്തത് ഉള്‍പ്പെടെ നിയമവിരുദ്ധമെന്ന് ചൂണ്ടികാട്ടിയാണ് മേൽ കോടതിയെ ആന്റണി രാജു സമീപിച്ചത്.