എസ്എൻഡിപി ബാംഗ്ലൂർ യൂണിയൻ നെലമംഗല ശാഖ ഗുരു മന്ദിരത്തിൻ്റെ ശിലാസ്ഥാപനം
Association News
0 min read
5.7k

എസ്എൻഡിപി ബാംഗ്ലൂർ യൂണിയൻ നെലമംഗല ശാഖ ഗുരു മന്ദിരത്തിൻ്റെ ശിലാസ്ഥാപനം

ഫെബ്രുവരി 11, 2026
0

എസ്എൻഡിപി യോഗം ബാംഗ്ലൂർ യൂണിയൻ്റെ കീഴിലുള്ള നെലമംഗല ശാഖയുടെ ഗുരു മന്ദിരത്തിൻ്റെ ശിലാ സ്ഥാപനം ഉസ്കൂർ പഞ്ചായത്ത് അധ്യക്ഷൻ രമേഷ് നിർവഹിച്ചു. ശാഖ പ്രസിഡണ്ട് ശശി വേലപ്പൻ്റെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ പഞ്ചായത്ത് മെമ്പർ മഹേഷ്, നാഗരാജ്, ബാംഗ്ലൂർ യൂണിയൻ നേതാക്കളായ എൻ ആനന്ദൻ, എൻ വത്സൻ, അഡ്വ. സത്യൻ പുത്തൂർ, അജീഷ്, വേണുഗോപാൽ, ബിജു, അഭിരാജൻ, ചന്ദ്രസേനൻ, മൻമോഹൻ, ശശിധരൻ, സുനിൽകുമാർ, എബിൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading
കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
Kerala
1 min read
7.0k

കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഫെബ്രുവരി 11, 2026
0

കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് വീണ്ടും ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘തന്‍റെ നിലപാടാണ് ആലപ്പുഴയിൽ എയിംസ് വരണമെന്നത്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്ന് സുരേഷ് ഗോപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബജറ്റിൽ എയിംസ് എവിടെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കും. ഇനിയും സമയമുണ്ട്. എയിംസ് വരാന്‍ കേരളം എന്ത് ചെയ്തെന്ന് പറയണമെന്നും ഇലക്ഷൻ

Continue Reading
മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു
India
0 min read
6.4k

മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു

ഫെബ്രുവരി 11, 2026
0

ഉത്തർപ്രദേശിലെ മഥുരയിൽ 3 മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു. സീമ (32), ഭർത്താവ് മനീഷ് കുമാർ (35), ഇരുവരുടെയും മക്കൾ ഹണി (8), പ്രിയാൻഷി (5), പ്രതീക് (3) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ ശ്വാസം മുട്ടിയും മനീഷ് വൈദ്യുതാഘാതമേറ്റും സീമ തൂങ്ങിയുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മനീഷും കുടുംബവും വീടിന് പുറത്തിറങ്ങാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് 5 പേരെയും വീടിനുള്ളിൽ മരിച്ച നിലയിൽ

Continue Reading
രണ്ടാം സൂപ്പർ ഓവറിൽ അഫ്‌ഗാനിസ്ഥാനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക
Sports
0 min read
6.4k

രണ്ടാം സൂപ്പർ ഓവറിൽ അഫ്‌ഗാനിസ്ഥാനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക

ഫെബ്രുവരി 11, 2026
0

ട്വന്‍റി20 ലോകകപ്പിൽ സൂപ്പർ ഓവർ പോരാട്ടത്തിൽ അഫ്‌ഗാനിസ്ഥാനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക. രണ്ടാം സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ നാല് റൺസിനാണ് പ്രോട്ടീസിന്‍റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍റെ പോരാട്ടവും 187 റൺസിൽ അവസാനിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു. സ്കോർ: ദക്ഷിണാഫ്രിക്ക 187/6, 17/1, 23/0. അഫ്‌ഗാനിസ്ഥാൻ 187, 17/0, 19/2.

Continue Reading
സാമ്പത്തിക ഇടപാടുകള്‍ മറച്ചുവെച്ചു; ആന്‍റോ ആൻ്റണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം
Kerala
0 min read
6.3k

സാമ്പത്തിക ഇടപാടുകള്‍ മറച്ചുവെച്ചു; ആന്‍റോ ആൻ്റണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം

ഫെബ്രുവരി 11, 2026
0

ആന്‍റോ ആൻ്റണി എംപി ക്കെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാകമ്മിറ്റി അംഗവും അടൂര്‍ ഏരിയാ സെക്രട്ടറിയുമായ എസ് മനോജ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്ന നിലയിലാണ് തെരഞ്ഞെടുപ്പ് കണക്കുകള്‍ എംപി നല്‍കിയതെന്ന് ആരോപിച്ചാണ് പരാതി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. എന്‍ എം രാജുവിന്‍റെ കയ്യില്‍ നിന്നും തെരഞ്ഞെടുപ്പ് ആവശ്യത്തിനായി പണം വാങ്ങിയതായി എം പി സമ്മതിച്ചിരുന്നു. തെറ്റായ കണക്കുകളാണ് തെരഞ്ഞെടുപ്പ്

Continue Reading
നടൻ റിയാസ് പത്താന് കാറപകടത്തിൽ പരിക്കേറ്റു
Kerala
1 min read
6.4k

നടൻ റിയാസ് പത്താന് കാറപകടത്തിൽ പരിക്കേറ്റു

ഫെബ്രുവരി 11, 2026
0

മലയാള നടൻ റിയാസ് പത്താന് കാറപകടത്തിൽ പരിക്കേറ്റു. തമിഴ്‌നാട്ടിലെ തേനിയിൽ വെച്ചാണ് അപകടം നടന്നത്. പുലർച്ചെ 4 ന് ആലപ്പുഴയിലെ വീട്ടിൽ നിന്നാണ് റിയാസ് യാത്ര തിരിച്ചത്. ഡിവൈഡറിൽ കാർ ഇടിക്കുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗമാണ് ഇടിച്ചു കയറിയത്. മകൻ അജ്മൽ റിയാസാണ് കാർ ഓടിച്ചിരുന്നത്. ഉടനെ ആംബുലൻസിൽ തേനി താലൂക്ക് ആശുപത്രിയിലും അതിനുശേഷം തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ വേണ്ടതിനാൽ വൈകീട്ടോടെ വൈക്കം ഇൻഡോ അമേരിക്കൻ

Continue Reading
ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ പൊരുത്തക്കേട്; ദേവസ്വം ബോർഡിനോട് മറുപടി തേടി ഹൈക്കോടതി
Kerala
0 min read
5.9k

ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ പൊരുത്തക്കേട്; ദേവസ്വം ബോർഡിനോട് മറുപടി തേടി ഹൈക്കോടതി

ഫെബ്രുവരി 11, 2026
0

ആഗോള അയ്യപ്പ സംഗമത്തിലെ സ്‌പെഷ്യൽ കമ്മിഷണർ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലെ പൊരുത്തക്കേടിൽ ദേവസ്വം ബോർഡിനോട് മറുപടി തേടി ഹൈക്കോടതി. 10 ദിവസത്തിനകം കൃത്യമായ കണക്കുകൾ കോടതിയെ ധരിപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോർട്ടിൽ ആഗോള അയ്യപ്പസംഗമത്തെക്കുറിച്ച് പരാമർശമുണ്ടെന്നാണ് വിവരം. പിഎസ് പ്രശാന്ത് ആയിരുന്നു അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻ്റ്. അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്റെ മിനിട്സിൽ ഇല്ലെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്.

Continue Reading
ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള: കൂ​ടു​ത​ല്‍ പേ​രെ ചോ​ദ്യം ചെ​യ്യാൻ ഇ​ഡി
Kerala
0 min read
6.7k

ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള: കൂ​ടു​ത​ല്‍ പേ​രെ ചോ​ദ്യം ചെ​യ്യാൻ ഇ​ഡി

ഫെബ്രുവരി 11, 2026
0

ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള കേ​സി​ല്‍ ന​ട​പ​ടി​ക്രമങ്ങൾ ക​ടു​പ്പി​ച്ച് ഇ​ഡി (എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്). കേസിലെ മു​ഖ്യപ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ഉ​ണ്ടെ​ന്ന് ക​രു​തു​ന്ന ജ​യ​ശ്രീ, ക​ല്‍​പേ​ഷ് തു​ട​ങ്ങി​യ​വ​ര്‍​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​യി ഇ​ഡി നോ​ട്ടീ​സ് അ​യ​ക്കും. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്ന് ല​ഭി​ച്ച സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നോ​ട്ടീ​സ് അ​യ​ക്കു​ന്ന​ത്. മി​നു​ട്‌​സി​ല്‍ തി​രു​ത്ത​ല്‍ ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു ജ​യ​ശ്രീ​ക്കെ​തി​രാ​യ ക​ണ്ടെ​ത്ത​ല്‍. സ്വ​ര്‍​ണ്ണം അ​ട​ങ്ങി​യ ക​വ​ര്‍ ചെ​ന്നൈ​യി​ലെ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സി​ല്‍ നി​ന്നും ബെ​ല്ലാ​രി​യി​രെ ജ്വ​ല്ല​റി

Continue Reading
നിയമവിരുദ്ധ സമൂഹ മാധ്യമ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനുള്ളിൽ നീക്കണം; നിയന്ത്രണം കടുപ്പിച്ച് സർക്കാർ
India
0 min read
7.0k

നിയമവിരുദ്ധ സമൂഹ മാധ്യമ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനുള്ളിൽ നീക്കണം; നിയന്ത്രണം കടുപ്പിച്ച് സർക്കാർ

ഫെബ്രുവരി 11, 2026
0

സമൂഹ മാധ്യമങ്ങളിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള സമയപരിധി 36 മണിക്കൂറിൽ നിന്നും 3 മണിക്കൂറായി കുറച്ച് കേന്ദ്ര സർക്കാർ. നിയമം ഫെബ്രുവരി 20 മുതൽ പ്രാബല്ല്യത്തിൽ വരും. 2021ലെ ഐ.ടി നിയമത്തിൽ ഭേദഗതി വരുത്തിയാണ് സാമൂഹിക മാധ്യമ ഉള്ളടക്കങ്ങളിൽ കേന്ദ്ര സർക്കാർ നിയന്ത്രണം കടുപ്പിച്ചത്. അശ്ലീല ഉള്ളടക്കങ്ങൾ തടയുന്നതിനും എ.ഐ (നിർമിത ബുദ്ധി) വഴി നിർമിച്ച വ്യാജ വാർത്തകളും, നടപടികൾ സ്വീകരിച്ചു. യൂ ട്യൂബ്, എക്സ്, മെറ്റ ഉൾപ്പെടെ

Continue Reading
സർക്കാർ പരിപാടികളിൽ വന്ദേമാതരം നിർബന്ധം; പുതിയ മാർഗനിർദേശം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം
India
1 min read
6.0k

സർക്കാർ പരിപാടികളിൽ വന്ദേമാതരം നിർബന്ധം; പുതിയ മാർഗനിർദേശം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

ഫെബ്രുവരി 11, 2026
0

ഇന്ത്യയിലെ എല്ലാ സർക്കാർ പരിപാടികളിലും വിദ്യാലയങ്ങളിലും ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിക്കുന്നത് കേന്ദ്രം നിർബന്ധമാക്കി. ഇന്ന് രാവിലെയാണ് ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കിയത്. കൂടാതെ ദേശീയ ഗീതം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും പുതിയ നിയമത്തിൽ നിഷ്കർഷിക്കുന്നു. ദേശീയ ഗാനത്തിന് നിലവിലുള്ള പ്രോട്ടോക്കോളുകൾ ദേശീയ ഗീതത്തിനും ബാധകമാക്കുന്നതിന്‍റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പുതിയ നിർദേശങ്ങൾ മുന്നോട്ടുവച്ചത്. പത്മ പുരസ്കാരങ്ങൾ പോലുള്ള സിവിലിയൻ അവാർഡ് ദാന ചടങ്ങുകളിലും രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റെല്ലാ

Continue Reading