ഉത്തർപ്രദേശിലെ മഥുരയിൽ 3 മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു. സീമ (32), ഭർത്താവ് മനീഷ് കുമാർ (35), ഇരുവരുടെയും മക്കൾ ഹണി (8), പ്രിയാൻഷി (5), പ്രതീക് (3) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ ശ്വാസം മുട്ടിയും മനീഷ് വൈദ്യുതാഘാതമേറ്റും സീമ തൂങ്ങിയുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മനീഷും കുടുംബവും വീടിന് പുറത്തിറങ്ങാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് 5 പേരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പാൽ ഗ്ലാസുകൾ മൃതദേഹങ്ങൾക്കരികിൽ കണ്ടെതിനാൽ വിഷം കലർത്തിയ പാൽ കുടിച്ചാണ് മരിച്ചതെന്നായിരുന്നു സംശയിച്ചത്. പന്നീട് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ നിന്നാണ് മരണകാരണം വ്യക്തമായത്. 12 ലക്ഷം രൂപയ്ക്ക് കുറച്ച് സ്ഥലം വിറ്റതായും വാങ്ങിയ വ്യക്തിയെ ഒരു വിധത്തിലും കുറ്റപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യാ കുറിപ്പും വീടിന്‍റെ ഭിത്തിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.

Related Posts