പത്തനംതിട്ടയിൽ ഏഴു പേരെ കടിച്ച തെരുവു നായയ്ക്കു പേ വിഷബാധ
പത്തനംതിട്ട പന്തളത്ത് കുരമ്പാലയിൽ ഏഴു പേരെ ആക്രമിച്ചതിന് പിന്നാലെ നാട്ടുകാർ തല്ലിക്കൊന്ന തെരുവ് നായക്ക് പേ വിഷബാധ ഉണ്ടെന്ന് സ്ഥിരീകരണം. പന്തളം കുരമ്പാല പ്ലാംകൂട്ടത്തിൽ രത്നമ്മ (53), കുരമ്പാല മുളനിൽക്കുന്നതിൽ രാഘവൻ (61), കരമേൽ വീട്ടിൽ ഗോപിനാഥൻ നായർ (82), ഇന്ദിരയമ്മ (61), ശ്രീകുമാരി (55), അനിൽ ഭവനിൽ ഗോപാലകൃഷ്ണൻ (60), കുന്നത്തയ്യത്ത് ശ്യാമള (55) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ കഴിഞ്ഞ ദിവസമാണ് വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമണത്തിന്
നിയമസഭ തെരഞ്ഞെടുപ്പ്; കെ. മുരളീധരൻ വട്ടിയൂർക്കാവ് മണ്ഡലത്തിൽ സ്ഥാനാർഥിയാകും
നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ സ്ഥാനാർഥിയാകും. വട്ടിയൂർക്കാവിൽ സ്ഥാനാർഥിയാകാൻ ഒരുക്കമാണെന്ന് കെ.പി.സി.സി നേതൃത്വത്തെ മുരളീധരൻ അറിയിച്ചെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും മുമ്പ് കെ. പി. സി. സി നേതൃയോഗം 15ന് രാവിലെ 10 മണിക്ക് എറണാകുളം ഡി. സി. സി ഓഫീസിൽ ചേരും. വട്ടിയൂർക്കാവ് ഏറ്റവും കൂടുതൽ ജയസാധ്യതയുള്ള സ്ഥാനാർഥി മുരളീധരനാണെന്ന വിലയിരുത്തലിലാണ് കെ.പി.സി.സിയുടെയും കനഗോലുവിന്‍റെയും റിപ്പോർട്ടിലുള്ളത്.
സ്വർണ്ണ വില വീണ്ടും ഉയര്‍ന്നു; പവന് 1,15,680 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർദ്ധിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 1920 രൂപയാണ് വര്‍ദ്ധിച്ചത്. 1,15,680 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില. 240 രൂപ ഗ്രാമിന് വര്‍ദ്ധിച്ച് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 14,460 രൂപയായി. ഇന്നലെ രണ്ടു തവണകളായി പവന് 2400 രൂപ കുറഞ്ഞിരുന്നു. ഡിസംബര്‍ 23 നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ്ണ വിലയിലെ റിക്കാര്‍ഡ്.
16 വയസുകാരി ആദിത്യ ജീവനൊടുക്കിയ സംഭവം; ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത അക്കൗണ്ടിന്റെ വിവരങ്ങൾ പുറത്ത്
ചോറ്റാനിക്കരയിൽ 16 വയസുകാരി ആദിത്യ ജീവനൊടുക്കിയ സംഭവത്തിൽ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത അക്കൗണ്ടിന്റെ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ് തെന്ന് കരുതുന്ന ബ്ലാക്ക് വെനം എന്ന അക്കൗണ്ടിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ഈ അക്കൗണ്ടിൽ കൊറിയൻ ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫൊറന്‍സിക് പരിശോധനയിൽ ഒരു വിദ്യാര്‍ത്ഥി സ്കൂളില്‍ ഫോണ്‍ കൊണ്ടുവരുമെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ ഒരേ ഫോണില്‍ 8 അക്കൗണ്ടുകള്‍ തുറന്നതിന് തെളിവുണ്ടെന്നും പോലീസ് പറഞ്ഞു. ഇതിന്റെ ലോഗ് ഇന്‍
ടിവികെ റാലിയ്ക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ടിവികെ സേലത്ത് നടത്തിയ റാലിയ്ക്കിടെ മഹാരാഷ്ട്ര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സേലത്തെ സേവപ്പെട്ടൈയിൽ താമസിച്ചിരുന്ന സൂരജ്(37)ആണ് മരിച്ചത്. റാലി നടക്കുന്നതിനിടയിൽ ഇദ്ദേഹം തളർന്നുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിറാജ് ഇരുപത് വർഷം മുമ്പാണ് ഭാര്യയ്ക്കും മകനും മകൾക്കുമൊപ്പം സേലത്തെത്തിയത്. കഴിഞ്ഞ വർഷം ഇയാൾ ഹൃദയശസ്ത്രക്രിയ്ക്ക് വിധേയനായിരുന്നു.
അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിലും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലും എല്ലാ വിഭാഗം യാത്രികര്‍ക്കും എമര്‍ജന്‍സി ക്വോട്ട
അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിലും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലും എല്ലാ വിഭാഗം യാത്രക്കാര്‍ക്കും എമര്‍ജന്‍സി ക്വാട്ട (വിഐപി ക്വോട്ട) ഏര്‍പ്പെടുത്താന്‍ ഇന്ത്യൻ റെയില്‍വേ. ആദ്യം സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഡ്യൂട്ടി പാസുകാര്‍ എന്നിവര്‍ക്കാണ് പ്രത്യേക ക്വാട്ട അനുവദിച്ചിരുന്നത്. വന്ദേഭാരത് സ്ലീപ്പറിലെ അടിയന്തര ക്വാട്ടയില്‍ സാധാരണ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വ്യത്യാസമുണ്ടാകും. സാധാരണ ദിവസങ്ങളില്‍ ഫസ്റ്റ് എസിയില്‍ 4 സീറ്റുകള്‍, വാരാന്ത്യങ്ങളില്‍ 6 സീറ്റുകള്‍, സെക്കന്‍ഡ് എസിയില്‍ സാധാരണ ദിവസങ്ങളില്‍ 20
വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിംഗിനുളള സമയം ഇന്ന് അവസാനിക്കും
വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിംഗിനുളള സമയം ഇന്നത്തോടെ അവസാനിക്കും. ഇതു വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിംഗ് പൂര്‍ത്തിയായത്. 39,297 പേരാണ് ഹിയറിംഗിലൂടെ വോട്ടര്‍ പട്ടികയിൽനിന്ന് പുറത്തായത്. ഇതിൽ 33,450 പേര് താമസം മാറിയവരും 1,630 പേര് വിദേശ പൗരത്വം സ്വീകരിച്ചവരുമാണ്. 4,217 പേര് എന്യൂമറേഷൻ കാലഘട്ടത്തിൽ മരിച്ചവരാണ്. ഹിയറിംഗ് നടത്തി വോട്ടര്‍ പട്ടിക പരിഷ്കരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഫെബ്രുവരി 21നാണ് തീവ്ര വോട്ടര്‍
എച്ച്എഎൽ സെൻറ് തോമസ് പള്ളി തിരുനാളിന് കൊടിയേറി
എച്ച്എഎൽ സെൻറ് തോമസ് പള്ളി തിരുനാളിന് കൊടിയേറി. ഇന്ന് വൈകിട്ട് 5.30നു കുർബാന (തമിഴ്), തിരുനാൾ ദിനമായ നാളെ വൈകിട്ട് 5.15ന് മലയാളം കുർബാനയ്ക്ക് ഫാ.ഗ്രേഷിയസ് സാവിയോ വിക്ടർ കക്കാരിയിൽ, ഫാ.ജോജോ വാകിയമഠത്തിൽ, ഫാ.മോൻസി നെല്ലിക്കുന്നേൽ, ഫാ.ചിന്നപ്പ, ഫാ.വിവിയൻ എന്നിവർ കാർമിക ത്വം വഹിക്കും.പ്രദക്ഷിണത്തോടെ സമാപിക്കുമെന്ന് മലയാളം കൂട്ടായ്മ ഭാരവാഹികളായ ടോം, തോമസ് ചാക്കോ, ഐസി വിൽസൻ, പ്രിൻസ് ജേക്കബ് എന്നിവർ അറിയിച്ചു.
എംഎംഎയുടെ 90-ാം വാർഷികാഘോഷം ഇന്ന്; മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്‌ഘാടനം ചെയ്യും
മലബാർ മുസ്‌ലിം അസോസിയേഷൻ്റെ (എംഎംഎ) 90-ാം വാർഷികാഘോഷം മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 മണിക്ക് ബാംഗ്ലൂർ സിറ്റി സർവകലാശാല ക്യാംപസിലെ ജ്‌ഞാന ജ്യോതി സെൻട്രൽ കോളജ് ഓഡിറ്റോറിയത്തിലാണ് വാർഷികാഘോഷം. ചടങ്ങിൽ പൊതുപ്രവർത്തനരംഗത്ത് 60 വർഷം പൂർത്തിയാക്കിയ എംഎംഎ പ്രസിഡണ്ട് ഡോ.എൻ.എ.മുഹമ്മദിനെ ആദരിക്കും. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, സ്പീക്കർ യു.ടി.ഖാദർ, മന്ത്രിമാരായ ജി.പരമേശ്വര, രാമലിംഗ റെഡ്‌ഡി, കെ.ജെ.ജോർജ്, ദിനേശ് ഗുണ്ടുറാവു, കൃഷ്ണ ബൈര ഗൗഡ, സുരേഷ് ലാഡ്, എച്ച്.സി.മഹാദേവപ്പ്,
ശിവകോട്ട മുത്തപ്പൻ മഠപ്പുരയിൽ തിരുവപ്പന ഉത്സവം ഇന്ന് ആരംഭിക്കും
ബെംഗളൂരു ശിവകോട്ട മുത്തപ്പൻ മഠപ്പുരയിൽ തിരുവപ്പന ഉത്സവം ഇന്ന് ആരംഭിക്കും. രാവിലെ 12ന് വെള്ളാട്ടം, അന്നദാനം, കലാപരിപാടികൾ. വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്ര, കലശ ഘോഷയാത്ര. നാളെ രാവിലെ 9.30നു തിരുവപ്പന, വെള്ളാട്ടം, 11ന് കലാപരിപാടികൾ, അന്ന ദാനം എന്നിവയോടെ സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9886623529, 9449088941.