ചോറ്റാനിക്കരയിൽ 16 വയസുകാരി ആദിത്യ ജീവനൊടുക്കിയ സംഭവത്തിൽ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത അക്കൗണ്ടിന്റെ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ് തെന്ന് കരുതുന്ന ബ്ലാക്ക് വെനം എന്ന അക്കൗണ്ടിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ഈ അക്കൗണ്ടിൽ കൊറിയൻ ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫൊറന്‍സിക് പരിശോധനയിൽ ഒരു വിദ്യാര്‍ത്ഥി സ്കൂളില്‍ ഫോണ്‍ കൊണ്ടുവരുമെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ ഒരേ ഫോണില്‍ 8 അക്കൗണ്ടുകള്‍ തുറന്നതിന് തെളിവുണ്ടെന്നും പോലീസ് പറഞ്ഞു. ഇതിന്റെ ലോഗ് ഇന്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ സൈബർ പരിശോധനകൾ നടന്നുവരികയാണ്.
സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ജനുവരി 27ന് രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ആദിത്യയെ ഒമ്പതോടെ വീടിനടുത്തുള്ള പാറമടയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയന്‍ ബാന്‍ഡ് അംഗം മരിച്ചതിലുള്ള മനോവിഷമമാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. മാമല കക്കാട് കിണറ്റിങ്കല്‍പറമ്പില്‍ മഹേഷിന്റെ ഏകമകളായിരുന്നു ആദിത്യ.