നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ സ്ഥാനാർഥിയാകും. വട്ടിയൂർക്കാവിൽ സ്ഥാനാർഥിയാകാൻ ഒരുക്കമാണെന്ന് കെ.പി.സി.സി നേതൃത്വത്തെ മുരളീധരൻ അറിയിച്ചെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും മുമ്പ് കെ. പി. സി. സി നേതൃയോഗം 15ന് രാവിലെ 10 മണിക്ക് എറണാകുളം ഡി. സി. സി ഓഫീസിൽ ചേരും. വട്ടിയൂർക്കാവ് ഏറ്റവും കൂടുതൽ ജയസാധ്യതയുള്ള സ്ഥാനാർഥി മുരളീധരനാണെന്ന വിലയിരുത്തലിലാണ് കെ.പി.സി.സിയുടെയും കനഗോലുവിന്‍റെയും റിപ്പോർട്ടിലുള്ളത്.

Related Posts