അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിലും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലും എല്ലാ വിഭാഗം യാത്രക്കാര്‍ക്കും എമര്‍ജന്‍സി ക്വാട്ട (വിഐപി ക്വോട്ട) ഏര്‍പ്പെടുത്താന്‍ ഇന്ത്യൻ റെയില്‍വേ. ആദ്യം സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഡ്യൂട്ടി പാസുകാര്‍ എന്നിവര്‍ക്കാണ് പ്രത്യേക ക്വാട്ട അനുവദിച്ചിരുന്നത്. വന്ദേഭാരത് സ്ലീപ്പറിലെ അടിയന്തര ക്വാട്ടയില്‍ സാധാരണ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വ്യത്യാസമുണ്ടാകും.
സാധാരണ ദിവസങ്ങളില്‍ ഫസ്റ്റ് എസിയില്‍ 4 സീറ്റുകള്‍, വാരാന്ത്യങ്ങളില്‍ 6 സീറ്റുകള്‍, സെക്കന്‍ഡ് എസിയില്‍ സാധാരണ ദിവസങ്ങളില്‍ 20 സീറ്റുകള്‍, വാരാന്ത്യങ്ങളില്‍ 30 സീറ്റുകള്‍, തേര്‍ഡ് എസിയില്‍ സാധാരണ ദിവസങ്ങളില്‍ 24 സീറ്റുകള്‍, വാരാന്ത്യങ്ങളില്‍ 42 സീറ്റുകള്‍ എന്നിങ്ങനെയാണ് അടിയന്തര ക്വോട്ട. ഇത് മുന്‍കൂര്‍ റിസര്‍വേഷന്‍ കാലയളവില്‍ അല്ലെങ്കില്‍ ബുക്കിംഗ് അവസാനിക്കുന്നതിനുമുമ്പ് ഏതാണ് ആദ്യം വരുന്നത് എന്നത് പ്രകാരം റിസര്‍വ് ചെയ്യാം.