വൈറ്റില റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ
കൊച്ചി വൈറ്റില റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ പ്രതി പോലീസിന്‍റെ പിടിയിൽ. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് മരട് പൊലീസ് എത്തിയത്. ഷാജി എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. നേരത്തേ, മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ കോട്ടയം സ്വദേശിനിയായ സുധ ബേബിയുടേതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഷാജിയും യുവതിയും തമ്മിൽ നേരത്തേ പരിചയമുണ്ടായിരുന്നു. സംഭവസ്ഥലത്തുവച്ച് ഇവർ തമ്മിൽ
കേരള സ്റ്റോറി 2 വിവാദം; ടീസറും ട്രെയിലറും നീക്കം ചെയ്യണം; ഹൈക്കോടതി നാളെ കാണും
കേരള സ്റ്റോറി സിനിമയുടെ രണ്ടാംഭാഗം റിലീസിങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു. ജനങ്ങൾക്ക് സിനിമയെക്കുറിച്ച് ആശങ്കയുണ്ടെന്നും കാണാതിരിക്കാൻ ആകില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. കേരള സ്റ്റോറി 2 നിമയുടെ ടീസർ നീക്കം ചെയ്യാമെന്ന് സൺഷൈൻ പിക്ചേഴ്സ് അറിയിച്ചു. ചിത്രത്തിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. ‘കേരള സ്റ്റോറി’ എന്ന പേരാണ് ചിത്രം കാണാനുള്ള കാരണമെന്നും ഹൈക്കോടതി
ഡാറ്റ സന്ദേശ വിവാദം; സര്‍ക്കാരിന് തിരിച്ചടി; ഇനി സന്ദേശം അയക്കരുത്: ഹൈക്കോടതി
കേരള സര്‍ക്കാരിനെതിരെ ഡാറ്റ സന്ദേശ വിവാദത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജീവനക്കാര്‍ക്ക് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍, ഇനി കൂടുതല്‍ സന്ദേശങ്ങള്‍ അയക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ജീവനക്കാരുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്നാണ് സുപ്രീം കോടതി വിധിയെന്നും കോടതി പറഞ്ഞു. വ്യക്തിഗത വിവരങ്ങള്‍ക്ക് എന്ത് സുരക്ഷയുണ്ടെന്നും ഏതൊരാള്‍ക്കും വിവരങ്ങള്‍ ലഭിക്കുമോയെന്നും കോടതി ചോദിച്ചു. ആളുകൾക്ക് ആവശ്യമില്ലാത്ത വിവരങ്ങളാണ് സർക്കാർ പ്രചരിപ്പിക്കുന്നത്. സ്വകാര്യതയിലേക്ക് കടന്നു കയറരുത്. സന്ദേശങ്ങള്‍ വായിക്കാന്‍ നിര്‍ബന്ധിക്കരുത്. അതീവ
വൈറ്റില റെയിൽവേ ട്രാക്കിലെ മൃതദേഹം; കോട്ടയം സ്വദേശിനിയുടെതെന്ന് സൂചന
വൈറ്റില റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിനിയുടെതെന്ന് സൂചന. മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ ഫോണിലെ സിം കോട്ടയം സ്വദേശിയായ സുധ ബേബിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തി. അതേസമയം 35കാരിയായ സുധ ബേബി തന്നെയാണോ കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. യുവതി ധരിച്ചിരിക്കുന്നത് കൊച്ചിയിലെ ഒരു ടെക്‌സ്‌റ്റൈല്‍സ് ഷോപ്പിന്‍റെ ലോഗോയുള്ള വസ്ത്രമാണ്. യുവതിയുടെ മുഖത്ത് പാടുകളും ശരീരമാസകലം രക്തക്കറകളുമുണ്ട്. റെയില്‍വേ ട്രാക്കിലും മറ്റും രക്തക്കറകളുണ്ട്. ഫൊറന്‍സിക് സംഘം പരിശോധന നടത്തിയ ശേഷം മൃതദേഹം
പരവൂരിൽ ബസ് തട്ടി വീണ വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു
പരവൂരിൽ ബസ് തട്ടി വീണ വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം പരവൂരിൽ ബസ് മുന്നോട്ട് എടുക്കുന്നതു ശ്രദ്ധിക്കാതെ ബസിനെ മറികടക്കാൻ ശ്രമിച്ച വീട്ടമ്മ ബസ് തട്ടി താഴേക്കു വീണു. ബസിനു മുന്നിലേക്കു വീട്ടമ്മ വീണത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. രണ്ടു വശത്തെയും ചക്രങ്ങൾക്ക് ഇടയിൽ വീണതിനാൽ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് 5. 30 നായിരുന്നു പരവൂർ – പാരിപ്പള്ളി റോഡിൽ അമ്മാരത്ത് മുക്കിലാണ് സ്വകാര്യ ബസിനടിയിൽപ്പെട്ട വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടത്.
പമ്പാനദിയിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി
പമ്പാനദിയില്‍ കാണാതായ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കോന്നി വെള്ളപ്പാറ കിടങ്ങയില്‍ ബിനുവിന്‍റെ മകന്‍ ജോഷിന്‍ ബിനു(17), മൈലപ്ര വടക്കേമറ്റപ്പള്ളില്‍ ബിജു സാം വര്‍ഗീസിന്‍റെ മകന്‍ ക്രിസ് സാം ബിജു (17) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൈലപ്ര മൗണ്ട് ബഥനി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായിരുന്നു രണ്ടുപേരും. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സുഹൃത്തുക്കളായ 10 പേർ റാന്നി ഐത്തലയിലെ കളരിക്കൽ കടവിൽ കുളിക്കാനെത്തിയത്. ഇതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍
അതിവേഗ റെയിൽ പദ്ധതി; പുതിയ ഡിസൈനുമായി ഇ. ശ്രീധരൻ
അതിവേഗ റെയിൽ പാതയ്ക്ക് പുതിയ ഡിസൈനുമായി മെട്രോമാൻ ഇ. ശ്രീധരൻ. തിരുവനന്തപുരം-കണ്ണൂർ റൂട്ടിലെ അതിവേഗ പാതയ്ക്ക് ആണ് പുതിയ ഡിസൈൻ ചെയ്തത്. 3 മണിക്കൂർ 20 മിനുട്ടിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തുന്ന തരത്തിലാണ് പുതിയ പാത. ചെലവും സമയവും കുറച്ചുള്ള പുതിയ മോഡലാണ് ഇ. ശ്രീധരൻ മുന്നോട്ടു വയ്ക്കുന്നത്. എസി ചെയർ കാർ ചെലവിലായിരിക്കും ടിക്കറ്റ് നിരക്ക് കണക്കാക്കുക. തിരുവനന്തപുരം-കണ്ണൂർ റൂട്ട് കൂടാതെ പത്തനംതിട്ടയും മലപ്പുറവും അതിവേഗ ലൈനിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.
റാപ്പര്‍ വേടന്‍റെ വിവാഹം ഇന്ന്
റാപ്പര്‍ വേടന്‍റെയും എഴുത്തുകാരി നവമിലതയും തമ്മിലുള്ള വിവാഹം ഇന്ന്. കണ്ണൂരിലെ ചടങ്ങിൽ എഴുത്തുകാരിയും മലപ്പുറം സ്വദേശിയുമായ നവമിലതയുമായുള്ള വിവാഹവാർത്ത കഴിഞ്ഞ ദിവസം വേടൻ സ്ഥിരീകരിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായ ചടങ്ങിലാണ് വിവാഹം രജിസ്റ്റർ ചെയ്യുകയെന്ന് വേടൻ അറിയിച്ചിരുന്നു. തൃശ്ശൂർ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ വിവാഹത്തിന് മുന്നോടിയായി നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. ആരാധകരുടെ തിരക്ക് ഒഴിവാക്കാൻ വിവാഹസമയം പുറത്തുവിട്ടിട്ടില്ല. രജിസ്ട്രാറെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാഹം രജിസ്റ്റർ ചെയ്യാനും
ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3ന്
യെല്ലമ്മ സ്വാമി പൊങ്കാല കമ്മിറ്റി ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം 2026 മാർച്ച് 3ന് വിഭൂതിപുരയിലുള്ള (HAL Old Airport ) ശ്രീ രേണുക എല്ലമ്മസ്വാമി ക്ഷേത്രാങ്കണത്തിൽ വെച്ച് നടത്തുന്നു. പൊങ്കാല അർപ്പിക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക 9483000408,9108672543..
വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതി മരിച്ച നിലയിൽ
എറണാകുളം വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകം നടത്തിയതിന് ശേഷം മൃതദേഹം ട്രാക്കിൽ വച്ചതാണെന്ന് നിഗമനം. ലോക്കോ പൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് റെയിൽവേയിലും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. 35-45 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം ട്രെയിൻ കേറാത്ത ട്രാക്കിനു പുറത്താണ്. സമീപത്ത് നിന്ന് മൊബൈൽ ഫോൺ കണ്ട് കിട്ടിയിട്ടുണ്ട്. പൊലീസ് പരിശോധന തുടരുകയാണ്. പുലർച്ചെ മൂന്നോടെയാണ് മൃതദേഹം