പരവൂരിൽ ബസ് തട്ടി വീണ വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം പരവൂരിൽ ബസ് മുന്നോട്ട് എടുക്കുന്നതു ശ്രദ്ധിക്കാതെ ബസിനെ മറികടക്കാൻ ശ്രമിച്ച വീട്ടമ്മ ബസ് തട്ടി താഴേക്കു വീണു. ബസിനു മുന്നിലേക്കു വീട്ടമ്മ വീണത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. രണ്ടു വശത്തെയും ചക്രങ്ങൾക്ക് ഇടയിൽ വീണതിനാൽ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ വൈകിട്ട് 5. 30 നായിരുന്നു പരവൂർ – പാരിപ്പള്ളി റോഡിൽ അമ്മാരത്ത് മുക്കിലാണ് സ്വകാര്യ ബസിനടിയിൽപ്പെട്ട വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടത്. റോഡിനു മറുവശത്തു നിന്നു വരുന്ന നെടുങ്ങോലം പാറയില്‍കാവ് സ്വദേശിനി ഓമനയമ്മ ബസ് പോകുന്നതിനു മുമ്പ് അതിൽ കയറാനായി അതിനു മുന്നിലൂടെ മറികടന്നപ്പോഴാണ് അപകടം. ബസ് മുന്നോട്ടു പോയശേഷം ഇവര്‍ എഴുന്നേല്‍ക്കുകയായിരുന്നു. സീബ്രലൈനിൽ വച്ചാണ് വീട്ടമ്മയെ ബസ് തട്ടി വീഴ്ത്തിയത്.