പമ്പാനദിയില്‍ കാണാതായ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കോന്നി വെള്ളപ്പാറ കിടങ്ങയില്‍ ബിനുവിന്‍റെ മകന്‍ ജോഷിന്‍ ബിനു(17), മൈലപ്ര വടക്കേമറ്റപ്പള്ളില്‍ ബിജു സാം വര്‍ഗീസിന്‍റെ മകന്‍ ക്രിസ് സാം ബിജു (17) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൈലപ്ര മൗണ്ട് ബഥനി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായിരുന്നു രണ്ടുപേരും.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സുഹൃത്തുക്കളായ 10 പേർ റാന്നി ഐത്തലയിലെ കളരിക്കൽ കടവിൽ കുളിക്കാനെത്തിയത്. ഇതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റാന്നി ഫയര്‍ഫോഴ്സ് യൂണിറ്റ് രാത്രിയില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെ തെരച്ചിൽ പുനരാരംഭിച്ചു. തുടർന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Related Posts