കേരള സ്റ്റോറി സിനിമയുടെ രണ്ടാംഭാഗം റിലീസിങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു. ജനങ്ങൾക്ക് സിനിമയെക്കുറിച്ച് ആശങ്കയുണ്ടെന്നും കാണാതിരിക്കാൻ ആകില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.

കേരള സ്റ്റോറി 2 നിമയുടെ ടീസർ നീക്കം ചെയ്യാമെന്ന് സൺഷൈൻ പിക്ചേഴ്സ് അറിയിച്ചു. ചിത്രത്തിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. ‘കേരള സ്റ്റോറി’ എന്ന പേരാണ് ചിത്രം കാണാനുള്ള കാരണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Related Posts