റാപ്പര്‍ വേടന്റെയും എഴുത്തുകാരി നവമിലതയും തമ്മിലുള്ള വിവാഹം ഇന്ന്. കണ്ണൂരിലെ ചടങ്ങിൽ എഴുത്തുകാരിയും മലപ്പുറം സ്വദേശിയുമായ നവമിലതയുമായുള്ള വിവാഹവാർത്ത കഴിഞ്ഞ ദിവസം വേടൻ സ്ഥിരീകരിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായ ചടങ്ങിലാണ് വിവാഹം രജിസ്റ്റർ ചെയ്യുകയെന്ന് വേടൻ അറിയിച്ചിരുന്നു.
തൃശ്ശൂർ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ വിവാഹത്തിന് മുന്നോടിയായി നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. ആരാധകരുടെ തിരക്ക് ഒഴിവാക്കാൻ വിവാഹസമയം പുറത്തുവിട്ടിട്ടില്ല. രജിസ്ട്രാറെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാഹം രജിസ്റ്റർ ചെയ്യാനും സാധ്യതയുണ്ട്. തൃശ്ശൂർ പെരിങ്ങണ്ടൂർ സ്വദേശിയാണ് വേടൻ.