ഗുരുപൂജയും, മഹാ പ്രസാദ വിതരണവും നടത്തി
ശ്രീനാരായണസമിതി മൈലസാന്ദ്രഗുരുമന്ദിരത്തിൽ പ്രതിമാസ ഗുരുപൂജയും, മഹാ പ്രസാദ വിതരണവും നടത്തി. ശ്രീനാരായണസമിതിപൂജാരിമാരായ ആധിഷ്ശാന്തി, രമാകാന്ത്ശാന്തി എന്നീവരുടെ കാർമ്മി കത്വത്തിൽ നടന്ന പൂജയ്ക്ക് ശ്രീ നാരായണ സമിതി വൈസ് പ്രസിഡണ്ടുമാരായ സജി.എസ്, മനോജ് എസ് അമ്പലം കമ്മിറ്റി വൈസ്ചെയർമാൻ വിശ്വനാഥൻ, ഗോവിന്ദന്‍, കാർത്തികേയൻ എന്നിവര്‍ നേതൃത്വം നൽകി. ഭക്തിനിർഭരമായ ചടങ്ങിൽ മറ്റു സമിതി ഭാരവാഹികൾ, മെമ്പർമാർ എന്നിവർ ചടങ്ങുകൾക്ക് സാന്നിധ്യം വഹിച്ചു. ഉച്ചയ്ക്ക് 1 മണിയോടെ അന്നദാനത്തോടെ ചടങ്ങുകള്‍ സമംഗളം പര്യവസാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ
പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിലേക്ക് പോകും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെ ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകും. മോദി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തും. ഇസ്രയേൽ പാർലമെന്‍റിനെ പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് അഭിസംബോധന ചെയ്യും. നാളെ രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി ചർച്ചയും നടക്കും. പ്രതിരോധം, സൈനിക, സുരക്ഷ, വ്യാപാര മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിൽ ഇരു
രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും, വയനാട് ഭവനപദ്ധതിക്ക് തറക്കല്ലിടും
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളം സന്ദർശിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രണ്ടു ഘട്ടങ്ങളിലായാണ് രാഹുലിൻ്റെ സന്ദര്‍ശനം. ഇന്നും നാളെയുമാണ് ആദ്യഘട്ട സന്ദര്‍ശനം. അടുത്ത ഘട്ടത്തിൻ്റെ ഭാഗമായി മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ അദ്ദേഹം കേരളത്തിലെത്തും. ഇന്ന് കേരളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി നാളെ കര്‍ഷകരുമായി കണ്ണൂരില്‍ ആശയവിനിമയം നടത്തും. തുടര്‍ന്ന് വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തും. ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നടക്കും. ചര്‍ച്ചയില്‍ പൊതുരാഷ്ട്രീയ സാഹചര്യങ്ങളും
മൊബൈൽ ഫോൺ നിരോധനം: എതിർപ്പുമായി സ്വകാര്യ സ്കൂളുകൾ
പതിനാറുവയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളും സാമൂഹികമാധ്യമങ്ങളും ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ സ്വകാര്യ സ്കൂളുകൾ.നിരോധനത്തിനു പകരം, ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തുകയാണ് വേണ്ടതെന്ന് അസോസിയേറ്റഡ് മാനേജ്‌മെൻറ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് ഓഫ് കർണാടക അധികൃതർ പറ ഞ്ഞു. വിഷയത്തെക്കുറിച്ചു പഠനം ന ടത്താൻ സർക്കാർ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും നിരോധനമേർപ്പെടുത്തുക. പൂർണമായ നിരോധനം പ്രായോഗികമല്ലെന്ന അഭിപ്രായം ഇതിനകംതന്നെ ഉയർന്നിട്ടുണ്ട്. ആധുനിക പാഠ്യപദ്ധതിയിൽ ഓൺലൈൻ പഠനത്തെ
വേദപഠന ശിബിരം ആരംഭിച്ചു
കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ്റെയും തത്വമസി ബാലഗോകുലത്തിൻ്റെയും ആഭിമുഖ്യത്തിൽ കാശ്യപ കുലപതി വേദാചാര്യ ആചാര്യശ്രീ എം ആർ രാജേഷിൻ്റെ നേതൃത്വത്തിൽ ബഞ്ചാര ലേ ഔട്ടിൽ വേദധർമപഠനം ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന രണ്ടാമത്തെ ക്ലാസ്സിൽ വേദങ്ങളിലെ ഗുരു സങ്കല്പം, ആധുനിക കാലത്തു വേദങ്ങളുടെ പ്രസക്തി എന്നീ വിഷയങ്ങൾ അധികരിച്ചു ആയിരുന്നു പഠനം. വേദപഠനത്തിന് വേദിക് ഇൻസ്‌ട്രക്ടർ രമ്യ അജിത്ത് നേതൃത്വം നൽകി. ദേശ ഭാഷാ ജാതി മത ലിംഗ പ്രായവ്യതാസങ്ങൾക്കതീതമായി
ലോക കേരള സഭ മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട ബിനോയ് എസ് നായരെ ആദരിച്ചു
ലോക കേരള സഭ മെമ്പർ ആയി രണ്ടാമതും തിരഞ്ഞെടുത്ത എൻ എസ് എസ് കർണാടക വൈസ് ചെയർമാൻ ബിനോയ് എസ് നായരെ ബോർഡ് മീറ്റിങ്ങിൽവെച്ച് യെശ്വന്തപുരം കരയോഗത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. കരയോഗം പ്രസിഡണ്ട് പി.ആർ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി സുരേഷ് ജി നായർ, ട്രഷറർ വിക്രമൻ പിള്ള, ബോർഡ് മെമ്പർ ധനുഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
നടൻ സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ലൈംഗികാതിക്രമകേസിൽ പ്രതിയായ നടൻ സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി. ഷാർജയിൽ നടത്തുന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനാണു കോടതി അനുമതി നൽകിയത്.സിദ്ധിഖിന് പാസ്പോർട്ട് തിരികെ നൽകി. മാർച്ച് 31ന് പാസ്പോർട്ട് തിരികെ കോടതിയിൽ നൽകുവാനും ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സുപ്രീകോടതി അനുവദിച്ച ജാമ്യവ്യവസ്ഥകൾ പ്രകാരമാണു പ്രതി സിദ്ദിഖ് കോടതിയിൽ പാസ്പോർട്ട് നൽകിയത്. 2016 ൽ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണു
ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയിൽ
ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ഇംഗ്ലണ്ട് പാകിസ്ഥാനെ തകർത്തു. അവസാന ഓവർ വരെ ആവേശം നിലനിന്ന മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിൻ്റെ വിജയം. സ്കോർ: പാകിസ്ഥാൻ 164/9 ഇംഗ്ലണ്ട് 166/8 (19.1). സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിൻ്റെ വിജയശിൽപി. 51 പന്തുകളിൽ 100 റൺസ് എടുത്താണ് ബ്രൂക്ക് പുറത്തായത്. ഇംഗ്ലണ്ടിന് ആദ്യ പന്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഫിൽ സാൾട്ടിനെ പുറത്താക്കി ഷഹീൻ അഫ്രീദി
ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു
ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ഊട്ടിക്കടുത്ത കടിമണ്ടു സ്വദേശി പുഷ്തൽ കുട്ടനാണ് (57) കൊല്ലപ്പെട്ടത്. തോഡർ ഗോത്ര വിഭാഗത്തിൽപ്പെട്ട ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം രാത്രി കാണാതാകുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിലാണു കുറ്റിക്കാട്ടിനുള്ളിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിന്റെ പകുതി ഭാഗവും കടുവ ഭക്ഷിച്ച നിലയിലായിരുന്നു. വനപാലകരെ വിവരമറിയിച്ചതനുസരിച്ച് ഡിവൈഎസ്പി മണികണ്ഠൻ, ഫോറസ്റ്റ് ഓഫീസർ രാംപ്രസാദ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.നാട്ടുകാർ കടുവയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഊട്ടി
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം പ്രധാനമന്ത്രി മാർച്ചിൽ രാജ്യത്തിന് സമർപ്പിക്കും
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമായ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (ജെവാർ വിമാനത്താവളം) പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ചിൽ രാജ്യത്തിന് സമർപ്പിക്കും. വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനാണ് ജെവാർ വിമാനത്താവളം വികസിപ്പിക്കുന്നത്. ലോകോത്തര യാത്രാ സൗകര്യങ്ങൾ ആണ് വിമാനത്താവളത്തിൻ്റെ ആദ്യഘട്ടം തന്നെ വാഗ്‌ദാനം ചെയ്യുന്നത്. അനായാസമായ ചെക്ക്-ഇൻ സംവിധാനങ്ങൾ, റീട്ടെയിൽ സോണുകൾ, പാസഞ്ചർ ലോഞ്ചുകൾ, ഡ്യൂട്ടി-ഫ്രീ ഷോപ്പിങ് എന്നിവയുള്ള ആധുനിക ടെർമിനൽ മികച്ച അനുഭവമായിരിക്കും യാത്രക്കാർക്ക് നൽകുക. 3,900 മീറ്റർ റൺവേ വലിയ