ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ഇംഗ്ലണ്ട് പാകിസ്ഥാനെ തകർത്തു. അവസാന ഓവർ വരെ ആവേശം നിലനിന്ന മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിൻ്റെ വിജയം. സ്കോർ: പാകിസ്ഥാൻ 164/9 ഇംഗ്ലണ്ട് 166/8 (19.1). സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിൻ്റെ വിജയശിൽപി. 51 പന്തുകളിൽ 100 റൺസ് എടുത്താണ് ബ്രൂക്ക് പുറത്തായത്.
ഇംഗ്ലണ്ടിന് ആദ്യ പന്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഫിൽ സാൾട്ടിനെ പുറത്താക്കി ഷഹീൻ അഫ്രീദി പാകിസ്ഥാന് ഗംഭീര തുടക്കം നൽകി. പിന്നാലെ ജോസ് ബട്ല്‌ലറെയും ഷഹീൻ പുറത്താക്കി ഈ ഘട്ടത്തിൽ 17ന് 2 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.എന്നാൽ വൺഡൗണായെത്തിയ ബ്രൂക്ക് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചെത്തി.