ലൈംഗികാതിക്രമകേസിൽ പ്രതിയായ നടൻ സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി. ഷാർജയിൽ നടത്തുന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനാണു കോടതി അനുമതി നൽകിയത്.സിദ്ധിഖിന് പാസ്പോർട്ട് തിരികെ നൽകി. മാർച്ച് 31ന് പാസ്പോർട്ട് തിരികെ കോടതിയിൽ നൽകുവാനും ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സുപ്രീകോടതി അനുവദിച്ച ജാമ്യവ്യവസ്ഥകൾ പ്രകാരമാണു പ്രതി സിദ്ദിഖ് കോടതിയിൽ പാസ്പോർട്ട് നൽകിയത്. 2016 ൽ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണു യുവ നടിയുടെ പരാതി. കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.