ഇ​ന്ത്യ​ന്‍ കാ​യി​ക ഇ​തി​ഹാ​സം പി.​ടി. ഉ​ഷ​യു​ടെ ഭ​ര്‍​ത്താ​വ് വി.ശ്രീ​നി​വാ​സ​ന്‍ (68) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ പ​യ്യോ​ളി​യി​ലെ വ​സ​തി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സി​ഐ​എ​സ്എ​ഫി​ല്‍ ഓ​ഫീ​സ​റാ​യി​രു​ന്നു വി.ശ്രീ​നി​വാ​സ​ന്‍.

മു​ന്‍ ക​ബ​ഡി താ​ര​മാ​യി​രു​ന്ന അ​ദ്ദേ​ഹം പി.​ടി. ഉ​ഷ​യു​ടെ കാ​യി​ക ക​രി​യ​റിൽ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു. ഉ​ഷ സ്‌​കൂ​ളി​ന്‍റെ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലും ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്നു. സം​സ്‌​കാ​രം പി​ന്നീ​ട് ന​ട​ക്കും

ഭാ​ര്യ: പി.​ടി. ഉ​ഷ (രാ​ജ്യ​സ​ഭാ എം.​പി, ഐ​ഒ​എ പ്ര​സി​ഡ​ന്‍റ്).
മ​ക​ന്‍: ഡോ. ​വി​ഘ്‌​നേ​ഷ് ഉ​ജ്ജ്വ​ല്‍. മ​രു​മ​ക​ള്‍: ഡിം​പി​ള്‍ ചൗ​ധ​രി.

Related Posts