17-ാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. വിധാൻസൗ ധയിലെ ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അധ്യക്ഷത വഹിച്ചു. 60 രാജ്യങ്ങളിൽ നിന്നുള്ള ഏഷ്യൻ, ഇന്ത്യൻ, കന്നഡ വിഭാഗങ്ങളിലാണു മത്സര സിനിമകൾ പ്രദർശിപ്പിക്കുന്നത്. കൺട്രി ഫോക്കസ്, ബയോ പിക്സ്, ലോക സിനിമ വിഭാഗങ്ങളിലാണു പ്രദർശനം. ഡച്ച് സംവിധായകൻ അബ്ദു‌ൽ കരീം അൽ ഫാസിയുടെ ‘പോർട്ട് ബാഗേജാ’യിരുന്നു ഉദ്ഘാടന ചിത്രം.

ഫാസിൽ റസാഖ് സംവിധാനം മോഹം, കെ.ആർ ഉണ്ണിയുടെ ‘എ പ്രഗ്നന്റ്റ് വിഡോ’, ശ്രീകാനു പങ്കപ്പാട്ടിൻ്റെ ‘ഭൂതലം’, സുനീഷ് വടക്കുംമ്പാടൻ്റെ ‘കാട്’, ബോബൻ ഗോവിന്ദൻ്റെ ‘മലവഴി’: താമാർ മോൻ്റെ ‘സർക്കീറ്റ്’ എന്നിവയാണ് മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ. രാജാജിനഗർ ലുലു മാളിലെ സിനിപോളിസാണു മുഖ്യവേദി. 11 സ്ക്രീനുകളിലാണു പ്രദർശനം. ബനശങ്കരിയി ലെ സൂചിത്ര ഫിലിം ആൻഡ് കൾചറൽ അക്കാദമി, ചാമരാജ്‌പേട്ടിലെ കർണാടക ചലച്ചിത്ര അക്കാദമിയുടെ ഡോ. രാജ്കുമാർ ഭവന എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ രാത്രി 8 വരെയാണു പ്രദർശനം.

Related Posts