വിവാഹ വാർഷികം, ജന്മദിനം എന്നീ വിശേഷദിവസങ്ങളിൽ സംസ്ഥാനത്തെ പൊലീസുകാർക്ക് നിർബന്ധമായും അവധി അനുവദിക്കണമെന്ന് കർണാടക ഡിജിപിയുടെ ഉത്തരവ്. കാഷ്വൽ ലീവ് വിഭാഗത്തിലാണ് അവധി നൽകേണ്ടത്. വ്യ​ക്തി​ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന ദി​വ​സ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.വിവാഹ വാർഷികം തുടങ്ങിയ ആഘോഷവേളകൾ കുടുംബത്തിനൊപ്പം ചെലവഴിച്ചാൽ ജോലിസമ്മർദം കുറയ്ക്കാനും കാര്യക്ഷമത ഉറപ്പാക്കാനും സാധിക്കുമെന്ന് ഉത്തരവിൽ പറഞ്ഞു. അവധി ലഭിക്കാതെ പൊലീസുകാരുടെ മാനസികനിലയും ആരോഗ്യവും താളം തെറ്റുന്നതായി ആഭ്യന്തര വകുപ്പിൻ്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു. അപേക്ഷ ലഭിച്ചാൽ അവധി അനുവദിക്കാൻ മടിക്കരുതെന്നും ഡിജിപി എം.എ.സലീമിൻ്റെ ഉത്തരവിൽ പറയുന്നു.

Related Posts