പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിലേക്ക് പോകും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെ ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകും. മോദി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തും. ഇസ്രയേൽ പാർലമെന്‍റിനെ പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് അഭിസംബോധന ചെയ്യും. നാളെ രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി ചർച്ചയും നടക്കും.

പ്രതിരോധം, സൈനിക, സുരക്ഷ, വ്യാപാര മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും. നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ഇസ്രയേൽ കാത്തിരിക്കുന്നുവെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് എക്സിൽ കുറിച്ചു. ആഴത്തിലുള്ള സൗഹൃദമാണ് രണ്ടു രാജ്യങ്ങൾക്കും ഇടയിലെന്നും മോദി ഇസ്രയേലിന്‍റെ യഥാർത്ഥ സുഹൃത്താണെന്നും ലാപിഡ് പറഞ്ഞു.

Related Posts