ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമായ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (ജെവാർ വിമാനത്താവളം) പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ചിൽ രാജ്യത്തിന് സമർപ്പിക്കും. വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനാണ് ജെവാർ വിമാനത്താവളം വികസിപ്പിക്കുന്നത്. ലോകോത്തര യാത്രാ സൗകര്യങ്ങൾ ആണ് വിമാനത്താവളത്തിൻ്റെ ആദ്യഘട്ടം തന്നെ വാഗ്‌ദാനം ചെയ്യുന്നത്.

അനായാസമായ ചെക്ക്-ഇൻ സംവിധാനങ്ങൾ, റീട്ടെയിൽ സോണുകൾ, പാസഞ്ചർ ലോഞ്ചുകൾ, ഡ്യൂട്ടി-ഫ്രീ ഷോപ്പിങ് എന്നിവയുള്ള ആധുനിക ടെർമിനൽ മികച്ച അനുഭവമായിരിക്കും യാത്രക്കാർക്ക് നൽകുക. 3,900 മീറ്റർ റൺവേ വലിയ വൈഡ്-ബോഡി വിമാനങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളതാണ്. പ്രതിവർഷം 12 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപുലീകരണ പദ്ധതികളിലൂടെ പ്രതിവർഷം 60 മുതൽ 120 ദശലക്ഷം യാത്രക്കാരെ വരെ ഉൾക്കൊണ്ട് ശേഷി വർധിപ്പിക്കാനും സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വ്യോമഗതാഗത കേന്ദ്രങ്ങളിൽ ഒന്നായി ജേവാറിനെ മാറ്റാണ് ഉദ്ദേശിക്കുന്നത്.
ജല സംരക്ഷണ സംവിധാനങ്ങൾ, സൗരോർജ്ജ സംയോജനം, നെറ്റ്-സീറോ കാർബൺ പുറന്തള്ളൽ പ്രവർത്തനം പിന്തുണയ്ക്കുന്നതിനുള്ള നൂതനമായ മാലിന്യ നിർമാർജ്ജന പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഉത്തർപ്രദേശിലെ നോയിഡയ്ക്ക് സമീപമുള്ള ജെവാർ മേഖലയിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം ഡൽഹിയുടെ തിരക്കേറിയ എയർ ഹബ്ബിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും വടക്കേ ഇന്ത്യയിലേക്ക് ഒരു ആധുനിക വ്യോമഗതാഗത കവാടം തുറക്കാനുമാണ് രൂപകൽപ്പന ചെയ്‌തത്.

Related Posts