പതിനാറുവയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളും സാമൂഹികമാധ്യമങ്ങളും ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ സ്വകാര്യ സ്കൂളുകൾ.
നിരോധനത്തിനു പകരം, ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തുകയാണ് വേണ്ടതെന്ന് അസോസിയേറ്റഡ് മാനേജ്മെൻറ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് ഓഫ് കർണാടക അധികൃതർ പറ ഞ്ഞു. വിഷയത്തെക്കുറിച്ചു പഠനം ന ടത്താൻ സർക്കാർ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും നിരോധനമേർപ്പെടുത്തുക. പൂർണമായ നിരോധനം പ്രായോഗികമല്ലെന്ന അഭിപ്രായം ഇതിനകംതന്നെ ഉയർന്നിട്ടുണ്ട്.
ആധുനിക പാഠ്യപദ്ധതിയിൽ ഓൺലൈൻ പഠനത്തെ ഒഴിവാക്കാൻ സാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു. മൊബൈൽ ഫോണുകളുടെ അമിതോപയോഗം കുട്ടികളുടെ വ്യക്തിത്വത്തെ ബാധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്.