ഐ.പി.എൽ കിരീട വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ജൂൺ നാലിനുണ്ടായ ദുരന്തത്തിൽ മരിച്ച 11 പേരുടെ കുടുംബത്തിന് 25 ലക്ഷം രൂപനഷ്ടപരിഹാരം നൽകുമെന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ.സി.ബി).
നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷത്തിനു പുറമെയാണ് 25 ലക്ഷം കൂടി നൽകുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആർ.സി.ബി കന്നിക്കിരീടമുയർത്തിയതിൻ്റെ ആവേശത്തിൽ ആയിരക്കണക്കിന് പേർ എത്തിയതാണ് ദുരന്തത്തിന് കാരണമായത്. ‘ആർ.സി.ബി കുടുംബത്തിലെ 11 അംഗങ്ങളെ ഞങ്ങൾക്ക് നഷ്ടമായി. അവർ കുടുംബാംഗമായിരുന്നു. നമ്മുടെ നഗരത്തെയും ടീമിനെയും അതുല്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ചവരാണ് അവർ.’ ടീം അധികൃതർ വ്യക്തമാക്കി
ഒരുതരത്തിലുള്ള സാമ്പത്തിക സഹായവും അവർ വരുത്തിയ വിടവിന് പകരമാകില്ല. പക്ഷേ, ആദ്യഘട്ടമെന്ന നിലയിലും ഏറെ ബഹുമാത്തോടെയുമാണ് ആർ.സി.ബി 25 ലക്ഷം രൂപ കുടുംബത്തിന് കൈമാറുന്നതെന്നും ടീം അധികൃതർ വ്യക്തമാക്കി.