കണ്ണൂർ കീഴറയിലെ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പോലീസ് കേസെടുത്തു. സ്ഫോടക വസ്‌തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്ഫോടക വസ്‌തുക്കളാണ് സഫോടനം നടന്ന വീട്ടിൽ നിർമ്മിച്ചിരുന്നത്. നിർമ്മാണത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ കുട്ടിച്ചേർത്തു.

കണ്ണൂർ കീഴറയിൽ വാടക വീട്ടിൽ നടന്ന സ്ഫോടനത്തിൽ മരിച്ചത് കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണെന്ന് പോലീസ്. സ്ഫോടനം നടന്ന വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലികിൻ്റെ സഹോദരനാണ് മുഹമ്മദ് ആഷാം. അനൂപ് മാലിക്കിന് ഏതിരെ പോലീസ് കേസെടുത്തു.

പൊടിക്കുണ്ട് സ്ഫോടന മുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അനുപ് മാലിക്കിനായി പോലീസ് തെരച്ചിൽ ശക്തമാക്കി. വീട് വാടകയ്ക്ക് എടുത്ത് അനധികൃത ഗുണ്ട് നിർമാണം ഉൾപ്പെടെയാണ് ഇവിടെ നടന്നിരുന്നത് എന്നാണ് പോലീസ് പറയുന്നത്. ബോംബ് നിർമാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Related Posts