കൊയിലാണ്ടിയിൽ കോളജ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത
കൊയിലാണ്ടിയിൽ കോളജ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പൊയിൽകാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽ കുമാർ, ലിസി ദമ്പതികളുടെ മകൾ ശ്രീനന്ദയാണ് (21) മരിച്ചത്. ഇന്നലെ വൈകിട്ടോടെയിരുന്നു സംഭവം. കൊയിലാണ്ടി ശ്രീനാരായണ ഗുരുദേവ കോളജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർഥിയാണ് ശ്രീനന്ദ. കോളേജിൽ നിന്ന് തിരിച്ചെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോകാൻ രക്ഷിതാക്കൾ വിളിച്ചെങ്കിലും പോകാൻ വിസമ്മതിച്ച കാരണം രക്ഷിതാക്കൾ
അങ്കണവാടി ജീവനക്കാരുടെ പെൻഷൻ: 20 കോടി രൂപ അനുവദിച്ച് സർക്കാർ
വിരമിച്ച അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. അങ്കണവാടി ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയത്. ഈ വര്‍ഷം ബോര്‍ഡിനായി 5.44 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കേണ്ടിയിരുന്നത്. എന്നാല്‍, 61.32 കോടി രൂപ ഇതിനകം ലഭ്യമാക്കി. സാമ്പത്തിക ഞെരുക്കത്തിനിടയിലും വലിയ സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. 3
തൃപ്പൂണിത്തുറയില്‍ സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ല
തൃപ്പൂണിത്തുറയില്‍ ഇന്നലെ രാവിലെ സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ല. തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി ആരോണ്‍ ജോഷിയെ (18) ആണ് കാണാതായത്. ഇന്നലെ രാവിലെ സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടി ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. എരൂര്‍ ഇല്ലിക്കപ്പടിയില്‍ മുല്ലപ്പറമ്പില്‍ ജോഷിയുടെ മകനാണ് ആരോണ്‍. യൂണിഫോം ധരിച്ചാണ് ആരോണ്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. കയ്യിൽ ഒരു ടി
ശബരിമല സ്വർണ്ണക്കൊള്ള കേസ്: 3 പ്രതികളുടെ റിമാൻഡ് നീട്ടി
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ 3 പ്രതികളുടെ റിമാൻഡ് കാലാവധി കോടതി നീട്ടി. പങ്കജ് ഭണ്ഡാരി, ഗോവർധൻ കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് കാലാവധിയാണ് 14 ദിവസത്തേക്ക് കൂടി കോടതി നീട്ടിയത്. നിലവിലെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് വീണ്ടും 14 ദിവസത്തേക്ക് കൂടി പ്രതികളുടെ റിമാൻഡ് നീട്ടാൻ കോടതി ഉത്തരവിട്ടത്.കേസിലെ മുഖ്യ പ്രതിയായ കെ.എസ്. ബൈജു നാളെ കോടതിയിൽ സ്വാഭാവിക ജാമ്യത്തിന് അപേക്ഷ നൽകും. ശബരിമലയിലെ
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശാരീരിക അസ്വസ്ഥകളെയും ബുദ്ധിമുട്ടുകളെയും തുടര്‍ന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലാണ് രാജീവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തിരുവല്ലയിലെ സ്വകാര്യാശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. ജാമ്യവ്യവസ്ഥ അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്ത്രി രാജീവര് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലേക്ക് ചികിത്സ തേടിയത്.
ആലപ്പുഴയിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയിൽ കുഴിച്ചുമൂടി; മകൻ കസ്റ്റഡിയിൽ
ആലപ്പുഴ കുത്തിയതോട്ടിൽ അമ്മയുടെ മൃതദേഹം മകൻ അടുക്കളയിൽ കുഴിച്ചുമൂടി. തുറവൂർ സ്വദേശി രാധ (75) യുടെ മൃതദേഹമാണ് അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇയാൾ മദ്യപാനിയായിരുന്നെന്നും തുടർച്ചയായി അമ്മയുമായി വഴക്ക് ഉണ്ടാക്കുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. മദ്യപാനിയായതുകൊണ്ട് ഗിരീഷിൻ്റെ ഭാര്യ രണ്ട് മക്കളുമായി സ്വന്തം വീട്ടിലാണ് താമസം. നാട്ടുകാരുടെ പരാതിയിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. അമ്മ മരിച്ചെന്നും മരണാനന്തരചടങ്ങുകൾ താൻ ഒറ്റയ്ക്ക് ചെയ്‌തെന്നും
ശിവമോഗ്ഗയിൽ ഏറ്റുമുട്ടിയ സഹപാഠികളെ അനുനയിപ്പിക്കാൻ ശ്രമം; വിദ്യാർഥിയെ മർദ്ദിച്ചു കൊലപ്പെടുത്തി
ശിവമോഗ്ഗ ജില്ലയിൽ സുലൈബൈലുവിലെ സർക്കാർ സ്‌കൂളിന് സമീപം രണ്ടു വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ വഴക്കു പരിഹരിക്കാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ചു കൊലപ്പെടുത്തി. ഉറഗദൂരി ഗവ. ഹൈസ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥി സങ്കേതാണ് (16) മരിച്ചത്. പരീക്ഷക്ക് മുന്നോടിയായി സ്‌പെഷ്യൽ ക്ലാസിൽ പങ്കെടുത്തതിനുശേഷമാണ് സംഭവം. തൻ്റെ സ്‌കൂളിനുപുറത്ത് ഒരു കൂട്ടം ആൺകുട്ടികൾ തമ്മിൽ ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ ഉണ്ടായ തർക്കത്തിൽ സങ്കേത് ഇടപെട്ടുവെന്ന് പൊലീസ് സൂപ്രണ്ട് നിഖിൽ ബി
കൊയിലാണ്ടിയിൽ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
കൊയിലാണ്ടി പൊയിൽകാവിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദ (21) യെ ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി ഗുരുദേവ കോളേജിലെ വിദ്യാർത്ഥിനിയാണ് ശ്രീനന്ദ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സാങ്കേതിക തടസം; കൊച്ചി മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു
സാങ്കേതിക തടസം മൂലം മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. കലൂരിൽ ഇന്ന് രാവിലെ 8 മണിയോടെ ട്രെയിൻ സാങ്കേതിക തടസം മൂലം പണിമുടക്കിയതോടെയാണ് സർവീസുകൾ നിർത്തിവച്ചത്. സാങ്കേതിക പ്രതിസന്ധി നേരിട്ട ട്രെയിൻ മുട്ടം യാർഡിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാനാണ് ഇപ്പോൾ കൊച്ചി മെട്രോ അധികൃതരുടെ ശ്രമം. ഉടൻ പ്രശ്നം പരിഹരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. മണിക്കൂറിൽ പത്ത് കിലോമീറ്റർ വേഗതയിൽ ട്രെയിൻ നീങ്ങി തുടങ്ങിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
സംസ്ഥാനത്ത് വീണ്ടും അവയവദാനം; 5 പേർക്ക് പുതുജീവനേകി കിളിമാനൂർ സ്വദേശി ജിജിൻ മടങ്ങി
അഞ്ചുപേർക്ക് പുതുജീവനേകി കിളിമാനൂർ സ്വദേശി ജിജിൻ മടങ്ങി. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ജിജിൻ മരണശേഷവും 5 പേരിലൂടെ ജീവിതത്തിലേക്കാണ് മടങ്ങിയെത്തിയത്. കിളിമാനൂർ സ്വദേശിയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ലർക്കുമായ ജിജിൻ്റെ (28) അവയവങ്ങൾ ദാനം ചെയ്തു. ഞായറാഴ്ച പുലർച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കല്ലമ്പലത്തിന് സമീപം തോട്ടക്കാട് വെച്ചാണ് ജിജിൻ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെട്ടത്. ഗുരുതരമായി പരിക്കേറ്റ ജിജിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ