നമ്മ മെട്രോ പിങ്ക് ലൈനിലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി ബി.എം.ആർ.സി.എൽ
നമ്മ മെട്രോയുടെ പുതിയപാതയായ പിങ്ക് ലൈനിലെ നിർമാണ പ്രവർത്തനങ്ങൾ ബി.എം.ആർ.സി.എൽ. എം.ഡി. ജെ. രവിശങ്കറുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. 21.3 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് പിങ്ക് ലൈൻ. വരുന്ന മേയിൽ ആണ് സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്നത്. നിർമ്മാണത്തിന് നേതൃത്വംനൽകുന്ന എൻജിനിയർമാർ, കരാറുകാർ തുടങ്ങിയവരുമായി ചർച്ച നടത്തുകയുംചെയ്‌തു. സുരക്ഷയ്ക്ക് ഏറ്റവും പ്രാധാന്യംനൽകിയാണ് പിങ്ക് ലൈനിൻ്റെ നിർമ്മാണം പുരോഗമിക്കുന്നതെന്ന് എം.ഡി. വ്യക്തമാക്കി. 21.3 കിലോമീറ്ററിൽ തവരകരെ മുതൽ കാലേന അഗ്രഹാരം വരെയുള്ള 7.5
ചിക്പേട്ടിൽ വൻ തീപിടിത്തം; 32 കടകൾ കത്തിനശിച്ചു
ബാംഗളൂരിലെ പ്രധാന വാണിജ്യ കേന്ദ്രമായ ചിക്പേട്ടിൽ വൻ തീ പിടിത്തത്തെ തുടർന്നു 32 കടകൾ കത്തിനശിച്ചു. തീപിടിത്തം ഉണ്ടായ ഉടനെതന്നെ കെട്ടിടങ്ങളിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചതിനാൽ ദുരന്തം ഒഴിവായി. 4 അഗ്നിശമന യൂണിറ്റുകളെത്തി 6 മണിക്കുറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീയണക്കാൻ സാധിച്ചത്. പ്രദേശ ത്ത് ഇടുങ്ങിയ വഴികളായതിനാൽ രക്ഷാപ്രവർത്തനം വൈകി. ഷോർട് സർക്കീറ്റാണു കാരണമെന്നാണു നിഗമനം. ഇന്നലെ ആയിരുന്നു തീപിടിത്തം. കുമ്പാർപേട്ടിൽ പ്ലാസ്‌റ്റിക് പൈപ്പുകളും മറ്റും സൂക്ഷിച്ച ഗോഡൗൺ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ആദ്യം
” ആരോഗ്യമന്ത്രിക്ക് മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ പെൺകുട്ടിയുടെ അഭിനയപാടവം”: കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ
ആരോഗ്യമന്ത്രി വീണാ ജോർജിന് കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെ പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ. മൈലപ്ര ബഥനി സ്കൂളിലെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ പെൺകുട്ടിയുടെ അഭിനയ പാടവത്തോടെയാണ് വർഷങ്ങൾക്ക് ശേഷവും വീണാ ജോർജ് കണ്ണൂരിൽ അഭിനയിച്ച് തകർത്തതെന്ന് അലോഷ്യസ് സേവ്യർ വിമർശിച്ചു. കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്ന ഏതെങ്കിലും ദൃശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കെ.എസ്.യു പ്രവർത്തകരെ വ്യാജവാർത്തകൾ കൊണ്ട് കൊത്തിവലിക്കാൻ അനുവദിക്കില്ലെന്നും
പ്ലസ് വൺ വിദ്യാർഥിനികളെ വീടുകൾക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പ്ലസ് വൺ വിദ്യാർഥിനികളെ വീടുകൾക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 12-ാം വാർഡ് കയാറ്റിൽചിറ സാബുവിന്റെ മകൾ ഐറിൻ സാബു (18 ), ചമ്പക്കുളം പഞ്ചായത്ത് 11-ാം വാർഡ് പുളിക്കത്ര വീട്ടിൽ ഡേവിഡിന്റെ മകൾ ആൻ മരിയ ഡേവിഡ് എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെയോടെ രണ്ടുപേരെയും വീടിനുള്ളിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി.
അനില്‍ അംബാനിയുടെ മുംബൈയിലെ 3,716.83 കോടി വില വരുന്ന 17 നില വസതി ഇ ഡി കണ്ടുകെട്ടി
അനില്‍ അംബാനിയുടെ മുംബൈയിലെ 3,716.83 കോടി വില വരുന്ന 17 നില വസതിയായ ‘അബോഡ്’ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമപ്രകാരമാണ് വസതി കണ്ടുകെട്ടിയത്. ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 15,700 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍റെ പേരിലുള്ള ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് കണ്ടുകെട്ടല്‍ നടപടി. പാലി ഹില്‍ പരിസരത്താണ് വസതി സ്ഥിതി ചെയ്യുന്നത്. രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി അനില്‍ അംബാനി ഉടന്‍
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കെഎസ്യു ജില്ലാ പ്രസിഡന്റ് ഉൾപ്പടെ 5 പേർ അറസ്റ്റിൽ
കെഎസ്യു ജില്ലാ പ്രസിഡന്റ് ഉൾപ്പടെ 5 പേരെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. സി. എച്ച്. മുബാസ്, മുഹമ്മദ് യാസീൻ, എം.സി. അതുൽ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. അതിക്രമം നടന്നത് റെയിൽവേ സ്റ്റേഷൻ അകത്ത് നിന്നായത് കൊണ്ട് ഇവരെ റെയിൽവേ പോലീസിന് കൈമാറും. നിലവിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലാണ് ഇവർ.
‘കേരള സ്റ്റോറി 2′; പേര് മാറ്റില്ല’ ‘പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്
കേരളസ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ നിർമ്മാതാവ് സത്യവാങ്മൂലം നൽകി. ഹൈക്കോടതി സിനിമ കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. സെൻസർ ബോർഡിനാണ് സിനിമ വിലയിരുത്തുന്നതിനുള്ള അധികാരമെന്നും ഹൈക്കോടതി ഇക്കാര്യത്തിൽ അധികാരം പ്രയോഗിക്കുന്നത് ശരിയല്ലെ എന്നും നിർമ്മാതാവ് വാദിച്ചു. ടൈറ്റിലിലെ ‘ഗോസ് ബിയോണ്ട് അലങ്കാരത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നതല്ലെന്നും ടീസർ 3 സംസ്ഥാനങ്ങളിൽ നിന്നുള സ്ത്രീകളെയാണ് കാണിക്കുന്നതെന്നും വിവിധ സംസ്ഥാനങ്ങളിലുള്ള പ്രശ്‌നങ്ങളാണ് ടീസറിൽ കാണിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ
ആരോഗ്യ മന്ത്രിയുടെ ശരീരത്തിൽ പ്രതിഷേധക്കാരുടെ കൈ സ്പർശിക്കുന്നതായി കാണാൻ കഴിഞ്ഞിട്ടില്ല: സണ്ണി ജോസഫ്
ആരോഗ്യ മന്ത്രിയുടെ ശരീരത്തിൽ പ്രതിഷേധക്കാരുടെ കൈ സ്പർശിക്കുന്നതായി മാധ്യമങ്ങളിലൂടെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ആരോഗ്യമന്ത്രിക്കുനേരെ കൈയേറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് സണ്ണി ജോസഫ്. ആരോഗ്യ മന്ത്രിയുടെ ശരീരത്തിൽ പ്രതിഷേധക്കാരുടെ കൈ സ്പർശിക്കുന്നതായി ഒരു കാഴ്ചയും മാധ്യമങ്ങളിലൂടെ കാണാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോർജ് കഴുത്തിൽ കൈ വയ്ക്കുന്നതുമാത്രമാണ് കാണാൻ കഴിഞ്ഞത്. ആ പരിക്ക് എന്താണെന്ന് കാണാൻ സാധിച്ചിട്ടില്ല. സിപിഎം നേതാക്കൻമാർ
ബാംഗ്ലൂർ നഗരത്തിൽ റിലീഫ് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ
കർണാടകയുടെ പ്രാന്ത പ്രദേശങ്ങളിലും വിശിഷ്യാ ബാംഗ്ലൂർ നഗരത്തിൻ്റെ വിവിധ ഏരിയകളിലും റിലീഫ് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്ന് ഇന്നലെ ചേർന്ന കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.വിശുദ്ധ മാസമായ റമദാനിൽ പരസ്പര സ്നേഹത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് തീർത്തും അർഹരായ നൂറു കണക്കിന് നിർധന കുടുംബങ്ങൾക്ക് ആശ്വാസമേകാൻ ഇത് വഴി സാധിക്കും എന്നും യോഗം അഭിപ്രായപ്പെട്ടു . നീലസാന്ദ്ര, ജയനഗർ, ബൊമ്മനഹള്ളി, യശ്വന്ത്പുര, ബി ടി എം,
കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്
കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. വന്ദേഭാരതിൽ യാത്രയ്ക്ക് എത്തിയതായിരുന്നു ആരോഗ്യമന്ത്രി. ആരോഗ്യമന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റു. പരിക്കേറ്റ മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ആരോഗ്യമന്ത്രിയുടെ പരിപാടികൾ റദ്ദാക്കി.