ശാരീരിക അസ്വസ്ഥകളെയും ബുദ്ധിമുട്ടുകളെയും തുടര്‍ന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലാണ് രാജീവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
തിരുവല്ലയിലെ സ്വകാര്യാശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. ജാമ്യവ്യവസ്ഥ അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്ത്രി രാജീവര് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലേക്ക് ചികിത്സ തേടിയത്.