പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാട്ടുകൽ 55-ാം മൈലിലെ ചിറ്റടി റഫീക്ക് (51) ആണ് മരിച്ചത്. വട്ടമ്പലത്താണ് സംഭവം. വട്ടമ്പലം ആശുപത്രിയിൽ നിന്ന് റഫീക്ക് ഭാര്യയോടൊപ്പം വീട്ടിലേക്ക് പോകും വഴി ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം നടന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ ഷാഹിദ (48) പരിക്കേറ്റ് ചികിത്സയിലാണ്. കൊടക്കാട് പള്ളിയിലെ ജീവനക്കാരനാണ് റഫീക്ക്. മറ്റൊരു വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ്.