കേരളത്തിൽ സ്വർണ്ണവില വീണ്ടും കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് 6640 രൂപ കുറഞ്ഞ് 1,11,120 രൂപയും, ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയുമായി. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ സ്വർണ്ണത്തിന്‍റെ വ്യാപാരം നടക്കുന്നത്. ഒരുവേളയിൽ സ്വർണ്ണം റെക്കോഡ് നിരക്കായ 5,594.28 ഡോളറിലേക്ക് എത്തിയിരുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണ്ണവില ഇടിയുന്നത്. യു.എസ് കേന്ദ്രബാങ്കിന്‍റെ തലപ്പത്ത് കെവിനെത്തിയാൽ പലിശനിരക്ക് ഉയർത്തുമെന്ന ആശങ്കയാണ് ഇപ്പോഴുള്ള വിലയിടിവിന്‍റെ മറ്റൊരു കാരണം.

Related Posts