സാങ്കേതിക തടസം മൂലം മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. കലൂരിൽ ഇന്ന് രാവിലെ 8 മണിയോടെ ട്രെയിൻ സാങ്കേതിക തടസം മൂലം പണിമുടക്കിയതോടെയാണ് സർവീസുകൾ നിർത്തിവച്ചത്. സാങ്കേതിക പ്രതിസന്ധി നേരിട്ട ട്രെയിൻ മുട്ടം യാർഡിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാനാണ് ഇപ്പോൾ കൊച്ചി മെട്രോ അധികൃതരുടെ ശ്രമം.

ഉടൻ പ്രശ്നം പരിഹരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. മണിക്കൂറിൽ പത്ത് കിലോമീറ്റർ വേഗതയിൽ ട്രെയിൻ നീങ്ങി തുടങ്ങിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

Related Posts