ലഹരിയുമായി പിടിയിലായ യുവ സംവിധായകർ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും ഫെഫ്‌ക സസ്പെൻഡ് ചെയ്തു. ഈ സംവിധായകർക്കെതിരെ കേസിൻ്റെ പശ്ചാത്തലത്തിൽ നടപടിയെടുക്കാൻ ഫെഫ്‌ക നേതൃത്വം ഡയറക്ടേർസ് യൂണിയന് നിർദേശം നൽകിയിരുന്നു. ലഹരിയുമായി സിനിമാസെറ്റിൽ നിന്ന് പിടികൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹൈബ്രിഡ് കഞ്ചാവുമായി ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് 2 സംവിധായകരടക്കം 3 പേർ എക്സൈസിൻ്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരിൽ കണ്ടെടുത്തു. ഇവരെ അറസ്റ്റിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. അഷ്റഫ് ഹംസ, ഖാലിദ് റഹ്‌മാൻ എന്നിവരെ കൂടാതെ പിടിയിലായ ഷാലിഫ് മുഹമ്മദ് എന്നയാൾ ഇവരുടെ സുഹൃത്താണ്. ഇടനിലക്കാരിൽ നിന്ന് ഷാലിഫാണ് ഹൈബ്രിഡ് കഞ്ചാവ് വാങ്ങിയത്.

ഇവർക്ക് ആരാണ് കഞ്ചാവ് എത്തിച്ചുനൽകിയതെന്ന് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പിടിയിലായ 3 പേർ നൽകിയ മൊഴിയുടെ അന്വേഷണത്തിലാണ് ഇപ്പോൾ അധികൃതർ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവർക്ക് ഒരു യുവാവ് ആണ് കഞ്ചാവ് നൽകിയതെന്നും സൂചനകളുണ്ട്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിൻ്റെ പരിശോധന. എക്സൈസ് എത്തുമ്പോൾ ഇവർ ലഹരി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

Related Posts