കൊല്ലം ശാസ്താംകോട്ടയിലെ സിനിമാ പറമ്പിൽ ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ നാടൻപാട്ട് ഗായികയ്ക്ക് ദാരുണാന്ത്യം. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ലക്ഷ്മി (20) ആണ് മരിച്ചത്.
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിലെ ബിരുദ വിദ്യാർഥിയാണ് ലക്ഷ്മി.
നാടൻ പാട്ട് സംഘം സഞ്ചരിച്ച വാൻ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. സംഘം നാടൻപാട്ട് പരിപാടി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് സൂചന. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ലക്ഷ്മിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.