സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീറിനെ ഐ.എ.എസ് ഉദ്യേഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് കാറിടിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസില്‍ വിചാരണ ഏപ്രില്‍ 16ന് തുടങ്ങും. കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനാണ് വിചാരണ നേരിടുന്നത്.
വിചാരണ കോടതി തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയെ വിചാരണ ചെയ്യുന്നത്. വിചാരണക്കായി മൂന്ന് സാക്ഷികളോട് ഏപ്രില്‍ 16 ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം സാക്ഷികള്‍ക്ക് നോട്ടീസ് നല്‍കും. ഏപ്രില്‍ 16 മുതല്‍ മെയ് 22 വരെയായി 100 സാക്ഷികളെ വിസ്തരിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.