കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് കുടുംബ സംഗമം ഫെബ്രുവരി 22നു കെങ്കേരി ദുബാസിപ്പാളയ ഡി.എസ്.എ ഭവനിൽ വെച്ച് നടക്കും. വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന കുടുംബ സംഗമം കവി ടി.പി. വിനോദ് ഉദ്‌ഘാടനം ചെയ്യും.

സമാജം പ്രസിഡണ്ട് പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിക്കും. കാർണിവൽ, വിനോദപരിപാടികൾ, കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ശ്രുതിലയം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള എന്നിവ ഉണ്ടായിരിക്കും.

Related Posts