മെെസൂര്‍ മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു
കുട്ടികളെന്നോ മുതിർന്നവരെന്നോ സ്ത്രീകളെന്നോ പുരുഷൻമാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരേപോലെ സ്വീകരിച്ചാഘോഷിച്ച് ആടിപ്പാടി നടന്ന മെെസൂര്‍ മുത്തപ്പന്‍ മടപ്പുരയുടെ ഈ വര്‍ഷത്തെ തിരുവപ്പന മഹോത്സവവും പ്രതിഷ്ഠാ വാര്‍ഷിക പൂജയും വളരെ ആവേശകരമായി സമാപിച്ചു.മൂന്നുദിവസമായി കൊണ്ടാടിയ മഹോത്സവത്തിന് മെെസൂരും പരിസര പ്രദേശങ്ങളില്‍ നിന്നുമായി ഏകദേശം ആറായിരത്തോളം മുത്തപ്പ ഭക്തര്‍ പങ്കെടുത്തു. മൂന്ന് ദിവസവും ഭക്തര്‍ക്ക് ഉച്ചക്കും രാത്രിയും അന്നദാനവും ഉണ്ടായിരുന്നു. ആദ്യദിവസം വെെകീട്ട് 5.30ന് താലപ്പൊലി, മുത്തുക്കുട, ശിങ്കാരിമേളം, വനിതാ കോല്‍ക്കളി ,വീരഭദ്രേശ്വര
ശബരിമല ക്ഷേത്രം: സ്വർണ്ണത്തിന് പുറകേ രേഖകളും കൊള്ളയടിക്കപ്പെട്ടു
ശബരിമല ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം മാത്രമല്ല പുറകേ രേഖകളും കൊള്ളയടിക്കപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്ന് ശബരിമല സംബന്ധിച്ച രേഖകളും കൊള്ളയടിക്കപ്പെട്ടതായി റിപ്പോർട്ട്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടായിക്കൊണ്ടിരിക്കെ ഇതു സംബന്ധിച്ച ഫയലുകളെല്ലാം ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്ന് കാണാതായി. ഫയലുകൾ മാത്രമല്ല, ഈ കേസ് സംബന്ധിച്ച ഒരു രേഖയും ബോർഡ് ആസ്ഥാനത്തില്ല. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ രേഖകളുടെ ചുമതല വഹിക്കുന്നവർക്കോ ഉദ്യോഗസ്ഥർക്കോ വിശദീകരണം ഒന്നുമില്ല. ശബരിമലയിൽ
കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
വയനാട്ടിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കനാട് സ്വദേശി രജീവ് ആണ് മരിച്ചത്. കാട്ടാന ആക്രമണമെന്നാണ് സംശയം. വീടിനടുത്തുള്ള പറമ്പിൽ ആണ് രജീവനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയതായിരുന്നു രജീവ്. രാത്രി കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ആണ് വീണ് കിടക്കുന്നത് കണ്ടത്. രാജീവിൻ്റെ ശരീരത്തിൽ മാരകമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ, വീണുകിടന്ന സ്ഥലത്തിന് തൊട്ടടുത്തായി
ടി20 ലോകകപ്പിന്‍റെ ആദ്യ സെമിയിൽ ഇന്ന് ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഏറ്റുമുട്ടും
ടി20 ലോകകപ്പിന്‍റെ ആദ്യ സെമിയിൽ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഏറ്റുമുട്ടും. ടൂർണമെന്‍റിൽ ഇതുവരെ തോൽവി അറിയാത്ത ഒരേയൊരു ടീം ദക്ഷിണാഫ്രിക്ക മാത്രമാണ്. സൂപ്പർ 8-ൽ ഇന്ത്യയെ പരാജയപ്പെടുത്തിയത് അവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ന്യൂസിലൻഡ് ആ പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാണ്. നിലവിലെ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം കൊൽക്കത്തയിൽ ഇന്ന് മഴയ്ക്ക് സാധ്യത കുറവാണെന്നത് ആരാധകർക്ക് ആശ്വാസം നൽകുന്നു. സെമി ഫൈനലുകൾക്കും
നവവരൻ വധൂ ഗൃഹത്തിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു; ഒളിപ്പിച്ചത് ബാത്ത്റൂമിൽ
നവവരൻ വധൂ ഗൃഹത്തിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. മലപ്പുറം തവനൂരിലെ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് (26) തിരൂർ പോലീസ് അറസ്റ്റ് ചെയ്‌തത്. വധുവിൻ്റെ വീടിൻ്റെ മുകളിലെ നിലയിൽ മണിയറയിലെ ബാത്ത്‌റൂമിലാണ് എം.ഡി.എം.എ. ഒളിപ്പിച്ചിരുന്നത്. മുഹമ്മദ് ഷിബാൻ സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്‌തുവരികയാണ്. തിരൂരിലെ പൊറ്റിലാത്തറയിൽ വെച്ച് കാറിൽനിന്നാണ് ആദ്യം എം.ഡി.എം.എ. പിടികൂടിയത്. ചോദ്യംചെയ്തപ്പോൾ മുഹമ്മദ് ഷിബാൻ വിൽപ്പനക്കും ഉപയോഗത്തിനുമായി കൊണ്ടുവന്നതാണെന്നും ബാക്കിയുള്ള എം.ഡി.എം.എ നിക്കാഹ് കഴിച്ച നവവധുവിൻ്റെ
സൗഹൃദത്തിൻ്റെ സന്ദേശമായി എ.ഐ.കെ.എം.സി.സി ഇഫ്താർ സംഗമം
മാനവികതയുടെയും പരസ്പര സ്നേഹത്തിൻ്റെയും സന്ദേശം വിളിച്ചോതി എ.ഐ.കെ.എം.സി.സി എച്ച്.എ.എ ൽ – മുരുഗേഷ്പാളയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എച്ച്.എ.എൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അസ്ഹറുദ്ധീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിശ്വാസത്തിനപ്പുറം മനുഷ്യർ തമ്മിലുള്ള ഹൃദയബന്ധം ഊട്ടിയുറപ്പിക്കാൻ ഇത്തരം ഒത്തുചേരലുകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നോമ്പ് എന്നത് കേവലം വിശപ്പറിയൽ മാത്രമല്ല, മറിച്ച് സഹജീവികളോടുള്ള കരുണയും വിട്ടുവീഴ്ചയും ശീലിക്കൽ കൂടിയാണ്. പരസ്പര വിശ്വാസവും ഐക്യവും തകരുന്ന
പശ്ചിമേഷ്യൻ സംഘർഷം; കുവൈറ്റ്, ഒമാൻ ഭരണാധികാരികളുമായി സംസാരിച്ച് നരേന്ദ്ര മോദി
പശ്ചിമേഷ്യയിൽ അശാന്തിയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യതലവന്മാരുമായി സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കുവൈറ്റ്, ഒമാൻ ഭരണാധികാരികളുമായാണ് മോദി സംസാരിച്ചത്.കുവൈറ്റ് ഭരണാധികാരിയായ ഷെയ്ഖ് സബ അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബ, ഒമാൻ സുൽത്താനായ സുൽത്താൻ ഹൈതം ബിൻ താരിഖുയാണ് മോദി സംസാരിച്ചത്. ഇരു രാജ്യങ്ങളിലുമായി ഉണ്ടാകുന്ന അക്രമണങ്ങളിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയിലും മോദി ആശങ്ക രേഖപ്പെടുത്തി. ഇന്ത്യ നയതന്ത്ര രീതിയാണ്
പൊങ്കാല അർപ്പിച്ചു
വിഭൂതിപുര ശ്രീ രേണുക എല്ലമ്മ ദേവി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാലയോട്നുബന്ധിച്ച് പൊങ്കാല അർപ്പിച്ചു. കൈരളി കലാസമിതിയുടെ അധ്യക്ഷൻ സുധാകരൻ രാമന്തളിയും സെക്രട്ടറി പി കെ സുധീഷും ഭദ്രദീപം തെളിയിച്ചു. ഒ.പീതാംബരൻ, നാഗരാജ് വിദ്യാരാജൻ, ജയശ്രീ രാജേന്ദ്രൻ, സിനി ശ്രീജിത്ത്, നീതു ഹരിശങ്കർ എന്നിവർ പങ്കെടുത്തു.
ആയത്തൊള്ള ഖമനയ്യുടെ മൃതദേഹം ജന്മനാടായ മഷാദിൽ സംസ്കരിക്കും
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനയ്യുടെ ഭൗതികശരീരം അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ സംസ്കരിക്കും. ഷിയാ മുസ്ലിംകളുടെ വിശുദ്ധ നഗരവും ഖമനയ്യുടെ ജന്മസ്ഥലവുമായ മഷാദിലെ ‘ഇമാം റിസ’ പള്ളിയിലായിരിക്കും സംസ്കാരം. ഇറാനിലെമ്പാടും കനത്ത ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൻ ജനപങ്കാളിത്തത്തോടെയുള്ള വിലാപയാത്രയായാണ് ഭൗതികശരീരം മഷാദിലേക്ക് എത്തിക്കുന്നത്. ഖമനയ്യുടെ വിയോഗത്തോടെ ഇറാനിൽ പുതിയ ഭരണനേതൃത്വത്തെ കണ്ടെത്താനുള്ള ശ്രമം അണിയറയിൽ നടക്കുന്നുണ്ട്.
അസംസ്കൃത എണ്ണ പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര സർക്കാർ
അമേരിക്ക – ഇറാൻ സംഘർഷത്തെത്തുടർന്നുണ്ടായ അസംസ്കൃത എണ്ണ പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ പക്കൽ അസംസ്കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും ശേഖരം ആവശ്യത്തിനുണ്ടെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.എണ്ണ ഉത്പാദക സ്രോതസുകളെ വിപുലപ്പെടുത്താൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ ശ്രമിച്ചുവരുന്നുണ്ട്. രാജ്യമൊട്ടാകെ പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണവും ശേഖരവും നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മന്ത്രാലയത്തിനു കീഴിൽ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യൻ ഊർജക്കമ്പനികൾക്ക് ഹോർമുസ്