ശബരിമല ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം മാത്രമല്ല പുറകേ രേഖകളും കൊള്ളയടിക്കപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്ന് ശബരിമല സംബന്ധിച്ച രേഖകളും കൊള്ളയടിക്കപ്പെട്ടതായി റിപ്പോർട്ട്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടായിക്കൊണ്ടിരിക്കെ ഇതു സംബന്ധിച്ച ഫയലുകളെല്ലാം ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്ന് കാണാതായി.
ഫയലുകൾ മാത്രമല്ല, ഈ കേസ് സംബന്ധിച്ച ഒരു രേഖയും ബോർഡ് ആസ്ഥാനത്തില്ല. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ രേഖകളുടെ ചുമതല വഹിക്കുന്നവർക്കോ ഉദ്യോഗസ്ഥർക്കോ വിശദീകരണം ഒന്നുമില്ല. ശബരിമലയിൽ യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ ബോർഡ് നിലപാടു മാറ്റി സത്യവാങ്മൂലം കൊടുക്കാൻ നിശ്ചയിച്ച പശ്ചാത്തലത്തിൽ അത് തയാറാക്കാൻ മുൻകാല നടപടി രേഖകൾ മ്പോഴാണ് അതുമായി ബന്ധപ്പെട്ട ഒരു രേഖയും ബോർഡ് ആസ്ഥാനത്തില്ല എന്ന് മനസ്സിലായത്.