വയനാട്ടിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കനാട് സ്വദേശി രജീവ് ആണ് മരിച്ചത്. കാട്ടാന ആക്രമണമെന്നാണ് സംശയം. വീടിനടുത്തുള്ള പറമ്പിൽ ആണ് രജീവനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയതായിരുന്നു രജീവ്. രാത്രി കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ആണ് വീണ് കിടക്കുന്നത് കണ്ടത്. രാജീവിൻ്റെ ശരീരത്തിൽ മാരകമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ, വീണുകിടന്ന സ്ഥലത്തിന് തൊട്ടടുത്തായി ആനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം പരിശേധനയിലൂടെ മാത്രമെ കൃത്യമായ മരണകാരണം വ്യക്തമാകൂ. സ്ഥിരമായി കാട്ടാനശല്യമുള്ള പ്രദേശമാണ് വടക്കനാട്.

Related Posts