കുട്ടികളെന്നോ മുതിർന്നവരെന്നോ സ്ത്രീകളെന്നോ പുരുഷൻമാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരേപോലെ സ്വീകരിച്ചാഘോഷിച്ച് ആടിപ്പാടി നടന്ന മെെസൂര്‍ മുത്തപ്പന് മടപ്പുരയുടെ ഈ വര്‍ഷത്തെ തിരുവപ്പന മഹോത്സവവും പ്രതിഷ്ഠാ വാര്‍ഷിക പൂജയും വളരെ ആവേശകരമായി സമാപിച്ചു.
മൂന്നുദിവസമായി കൊണ്ടാടിയ മഹോത്സവത്തിന് മെെസൂരും പരിസര പ്രദേശങ്ങളില്‍ നിന്നുമായി ഏകദേശം ആറായിരത്തോളം മുത്തപ്പ ഭക്തര്‍ പങ്കെടുത്തു. മൂന്ന് ദിവസവും ഭക്തര്‍ക്ക് ഉച്ചക്കും രാത്രിയും അന്നദാനവും ഉണ്ടായിരുന്നു. ആദ്യദിവസം വെെകീട്ട് 5.30ന് താലപ്പൊലി, മുത്തുക്കുട, ശിങ്കാരിമേളം, വനിതാ കോല്‍ക്കളി ,വീരഭദ്രേശ്വര ഡാന്‍സ് , രഥം എന്നിവയുടെ അകമ്പടിയോടെ ഗംഭീര ഘോഷയാത്രയോടെയായിരുന്നു തുടക്കം. 8 മണിക്ക് മടപ്പുരയില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തല്‍ ഉദ്ഘാടനം എം എൽ എ കെ.ഹരിഷ് ഗൗഡര്‍ നിര്‍വ്വഹിച്ചു. 9 മണിവരെ കുട്ടികളുടെ കലാപരിപാടികളും പ്രതിഷ്ഠാ പൂജകളും ഉണ്ടായിരുന്നു.
രണ്ടാം ദിവസം കാലത്ത് ഗണപതി ഹോമം, മൃത്യുഞ്ജയഹോമം, കലശപൂജ, കലശാഭിഷേകം എന്നിവക്ക് ശേഷം ഉച്ചക്ക് 2മണിക്ക് മലയിറക്കല്‍ കര്‍മ്മവും വെെകീട്ട് മുത്തപ്പന്, ഭഗവതി – വെള്ളാട്ടം എന്നിവയും
മൂന്നാം ദിവസം കാലത്ത് 10മണിക്ക് തിരുവപ്പനയും 12 മണിക്ക് പോതി തിറയും 12 മുതല്‍ 4 വരെ മഹാ അന്നദാനവും നടന്നു. കണ്ണൂരില്‍ നിന്നും വന്ന ആദിത്യന് പെരുവണ്ണാനും ബിനു പെരുവണ്ണാന്, അഭിജിത്ത് പെരുവണ്ണാന്,സുനില്‍ മടയന് എന്നിവരാണ് വെള്ളാട്ടവും തിറയും കെട്ടിയാടിയത്.