കർണാടക മൈനോരിറ്റി കൾച്ചറൽ സെന്ററിൻ്റെ സപ്ലിമെൻറ് പ്രകാശനം ചെയ്തു
വയനാട് ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ ഭവനപദ്ധതിയുടെ ഉൽഘാടന ചടങ്ങിനോട് അനുബന്ധിച്ചു കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂർ ഇറക്കിയ ചന്ദ്രിക സപ്ലിമെന്റ് പ്രകാശനം ചെയ്തു. മഹാദുരന്തത്തെ അതിജീവിക്കുന്ന ” വയനാടിനൊപ്പം ” മാനസികമായും ശാരീരികമായും ചേർന്നു നിൽക്കുക എന്ന വികാര വിചാരമാണ് ഈ ചടങ്ങ് നൽകുന്ന സന്ദേശം എന്നും കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ഭാരവാഹികൾ പറഞ്ഞു. എം എം എ
പാലക്കാട് ജില്ലയിലെ സിപിഎം വിമതരുടെ കൺവൻഷനിൽ പി.കെ. ശശി ഉദ്ഘാടകൻ
പാലക്കാട് ജില്ലയിലെ സിപിഎം വിമതരുടെ കൺവൻഷനിൽ പി.കെ. ശശി ഉദ്ഘാടകൻ. നാളെ പാലക്കാട് പാർവതി കല്യാണമണ്ഡപത്തിലാണ് സിപിഎം വിമതർ കൺവൻഷൻ വിളിച്ചിരിക്കുന്നത്. അടുത്തിടെ സിപിഎം മുൻ എംഎൽഎ പി.കെ. ശശി കെടിഡിസി ചെയർമാൻസ്ഥാനം രാജിവച്ചിരുന്നു. വിമതർക്കൊപ്പം നിൽക്കുമോ എന്ന ചോദ്യങ്ങൾക്കു പ്രതികരിക്കാതെയായിരുന്നു രാജിവയ്ക്കൽ. സംഘാടക സമിതി ചെയർമാനും കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമത നേതാവു കൂടിയായ എ. സതീഷാണ് മാധ്യമപ്രവർത്തകരോടു ഇതുസംബന്ധിച്ച് പ്രതികരിച്ചത്. നാളെ കൺവൻഷനിൽ പങ്കെടുക്കുമെന്നു വ്യക്തമാക്കിയതോടെ പി.കെ. ശശി
എസ് കെ കെ എസ് ബേഗൂർ ശാഖയുടെ ഉദ്ഘാടനം നടന്നു
സുവർണ്ണ കർണാടക കേരള സമാജത്തിൻ്റെ 22മത് ശാഖയായ ബേഗൂർ ശാഖ സംസ്ഥാന പ്രസിഡണ്ട് എ ആർ രാജേന്ദ്രനും ബെൻങ്കിപുര പഞ്ചായത്ത് മെമ്പറും ചേർന്ന് ഉദ്ഘാടനം ചെയ്തു. സമാജത്തിൻ്റെ ബാംഗ്ലൂരിലെ പതിനാറാമത്തെ ശാഖയാണ് ബേഗൂർ ശാഖ. ബേഗൂർ ശാഖയുടെ ചെയർപേഴ്സൺ ആയി സന്ധ്യ അനിലും കൺവീനറായി ബൈജു എം വി, വൈസ് ചെയർമാൻമാർ ആയി അരുൺ കൃഷ്ണൻ, ഷാജി മാധവൻ, ജോയിൻ കൺവീനർമാരായി പ്രവീണ അജേഷ്, അനുമോദ് സി, ഫൈനാൻസ് കൺവീനറായി
മൂന്നാം ഘട്ട സൈനിക ആക്രമണം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ്
ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനും ആണവ-മിസൈൽ ശേഷി തകർക്കാനും ലക്ഷ്യമിട്ടുള്ള “ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി മൂന്നാം ഘട്ട സൈനിക ആക്രമണം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ്. ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു മുന്പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വധത്തിനു പിന്നാലെ, പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിനുനേരെ യുഎസ്-ഇസ്രയേൽ സഖ്യം ശക്തമായ ആക്രമണം
സ്പാ നടത്തിപ്പുകാരിയെ ആക്രമിച്ചു കവർച്ച; യുവതികളടക്കം എട്ടംഗസംഘം പിടിയിൽ
തൃശൂർ കണിമംഗലത്ത് സ്പാ നടത്തിപ്പുകാരിയെ വീട്ടിൽ കയറി ആക്രമിച്ച എട്ടംഗസംഘം അറസ്റ്റിൽ. മൊബൈൽ ഫോണുകളും പണവും സ്വർണാഭരണങ്ങളും കവർന്ന യുവതികളടക്കമുള്ള എട്ടംഗസംഘമാണ് പിടിയിലായത്. കർണാടക, തമിഴ്നാട് സ്വദേശികളായ 3 യുവതികളും 2 ട്രാൻസ്ജെൻഡർമാരും 3 യുവാക്കളുമടങ്ങുന്ന സംഘമാണു പിടിയിലായത്. ഇതിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണ്. ഇന്നലെ രാത്രി 12.30 നാണ് സംഭവം. സംഭവത്തിനുശേഷം കാറിലും ബൈക്കിലും രക്ഷപ്പെട്ട പ്രതികളെ പട്ടിക്കാട്ടുവച്ചാണു പോലീസ് പിടികൂടിയത്. സ്പാ നടത്തിപ്പുകാരി വിവരമറിയിച്ചതിനെത്തുടർന്ന് നെടുപുഴ പോലീസ് പട്ടിക്കാട്ടുവച്ച് അക്രമിസംഘം
ഗോവിന്ദൻ കളിയാക്കി; പാര്‍ട്ടി അംഗമായി ഇനി തുടരാനില്ലെന്ന് ജി സുധാകരന്‍
പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തതിൽ വിശദീകരണവുമായി മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണെന്നും പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിനൊപ്പം സ്ഥാനാർത്ഥിത്വത്തെ കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പ്രതികരണത്തിൽ അതൃപ്തി പരസ്യമാക്കിക്കൊണ്ടുള്ള പോസ്റ്റിലാണ് ജി സുധാകരൻ ഇക്കാര്യം പറയുന്നത്. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന്
ഇറാനിൽ മൂന്നാംഘട്ട ആക്രമണം ഉടനെന്ന് ട്രംപ്
ഇറാന്റെ ആണവ-മിസൈൽ ശേഷി തകർക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ള “ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി മൂന്നാം ഘട്ട സൈനിക ആക്രമണം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെ, പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിനുനേരെയും യുഎസ്-ഇസ്രയേൽ സഖ്യം ശക്തമായ ആക്രമണം നടത്തിയതായി ട്രംപ് പറഞ്ഞു. ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസുമായി ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു മുന്പ് മാധ്യമങ്ങളോടു
ഗാർഹിക പീഡനം; ബംഗുളൂരുവിൽ ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കി
ഗാർഹിക പീഡനത്തെ തുടർന്ന് ബംഗുളൂരുവിൽ യുവതി ജീവനൊടുക്കി. പുനീത് കുമാറിന്റെ ഭാര്യ സുഷമ (35) യാണ് മരിച്ചത്. ഭർതൃ മാതാവ് കൽപന സുഷമയുമായി ചെറിയ കാര്യങ്ങളിൽ പോലും തർക്കമുണ്ടായിരുന്നു. ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലി ചൊവ്വാഴ്ച ഇരുവർക്കുമിടയിൽ വാക്കു തർക്കമുണ്ടായി. ഭക്ഷണം സുഷമ ഉണ്ടാക്കേണ്ടന്ന നിലപാട് കൽപന എടുത്തു. ഇതോടെ മുറിയിൽ കയറിയ സുഷമയെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീധന പീഡനം ആരോപിച്ച് സുഷമയുടെ കുടുംബം നൽകിയ പരാതിയുടെ
ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിന് ജാമ്യം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എ പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം. ദ്വാരപാലക ശില്‍പക്കേസില്‍ സ്വാഭാവിക ജാമ്യമാണ് പത്മകുമാറിന് ലഭിച്ചിരിക്കുന്നത്. കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ പത്മകുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും. കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന എട്ടാമത്തെയാളാണ് പത്മകുമാര്‍. 2025 നവംബര്‍ 20നായിരുന്നു പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.
നിയമസഭ തെരഞ്ഞെടുപ്പ്; 13 സീറ്റ് വേണം, കടുത്ത നിലപാടുമായി കേരള കോണ്‍ഗ്രസ് എം
നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സീറ്റു വിഭജന ചര്‍ച്ചകള്‍ക്കിടെ നിര്‍ണായ ഇടതുമുന്നണി യോഗം ചേരും. ഇന്ന് വൈകീട്ട് 3 ന് എകെജി സെന്‍ററിലാണ് യോഗം ചേരുക. എത്രയും വേഗം മുന്നണിയിലെ സീറ്റു വിഭജനം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. 13 സീറ്റ് വേണമെന്ന കടുത്ത നിലപാടിലാണ് കേരള കോണ്‍ഗ്രസ് (എം). എന്നാല്‍ 12 സീറ്റ് നല്‍കാമെന്നാണ് സിപിഎം അറിയിച്ചിട്ടുള്ളത്. സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. ഇന്നലെ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ