ഓപ്പറേഷൻ തൂഫാൻ: തൊടുപുഴ മുൻ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അറസ്റ്റിൽ
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ തൊടുപുഴ മുൻ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അറസ്റ്റിൽ. ആളൊഴിഞ്ഞ സ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. പൊലീസ് സ്ഥലത്തെത്തുമ്പോഴും സനീഷ് ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം. ലഹരി ഉപയോഗിക്കാൻ ഉപയോഗിച്ചതായി കരുതുന്ന സിറിഞ്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. എന്നാൽ കൂടുതൽ ലഹരിവസ്തുക്കൾ കണ്ടെത്താനായില്ല. സംഭവസമയത്ത് സനീഷ് ജോർജിനൊപ്പം ഒരു സുഹൃത്തും
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ എന്ന് കണ്ടെത്തി. 2007ൽ ആണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി. എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് രണ്ട് ദിവസം മുൻപ് നെഞ്ചുവേദന ഉണ്ടായെന്നും ശാരീരികമായി സുഖമില്ലെന്നും തച്ചങ്കരി പറഞ്ഞു. എന്നാൽ പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. കേസിൽ 2013ൽ തൃശൂർ വിജിലൻസ്
ഗ്രാമീണ സ്ത്രീകൾക്ക് സോപ്പും ഗൃഹശുചീകരണ ഉൽപന്നങ്ങളും നിർമ്മിക്കാൻ പരിശീലനം
ഗ്രാമീണ സ്ത്രീകൾക്ക് സ്വയംതൊഴിലും വരുമാന മാർഗങ്ങളും ഒരുക്കുന്നതിനായി സോപ്പ്, കൈകൊണ്ട് നിർമിക്കുന്ന ഗൃഹശുചീകരണ ഉൽപന്നങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ പരിശീലനം നൽകി. റോട്ടറി ക്ലബ് ഓഫ് ബാംഗ്ലൂർ ഉൽസൂർ, AUMM Cloth Foundation, Samant Foundation for Excellence എന്നിവയുടെ സഹകരണത്തോടെ സെപ്റ്റംബർ 16ന് സൂലഗിരിയിലെ മർഗോണ്ടനഹള്ളി പഞ്ചായത്തിലെ മദ്ദൂർ വില്ലേജിലുള്ള AUMM Cloth Foundation ക്യാമ്പസിലായിരുന്നു പരിശീലന പരിപാടി. പ്രാദേശിക ഗ്രാമത്തിൽ നിന്നുള്ള 10 സ്ത്രീകളും രണ്ട് പുരുഷന്മാരും പരിശീലനത്തിൽ
പു.ക.സ. ബാംഗ്ലൂരിൻ്റെ പുസ്തക പരിചയവും പ്രഭാഷണവും ഒക്ടോബർ 11ന്
പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ.) ബാംഗ്ലൂരിൻ്റെ നേതൃത്വത്തിൽ “പുസ്തക പരിചയവും പ്രഭാഷണവും” സംഘടിപ്പിക്കുന്നു. പി.ജയരാജൻ രചിച്ച ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് പരിപാടി. ഒക്ടോബർ 11 ഞായറാഴ്ച വൈകുന്നേരം 3.30ന് ഇന്ദിരാനഗർ 100 ഫീറ്റ് റോഡിലെ ECA ഹാളിലാണ് പരിപാടി നടക്കുക. പുസ്തകത്തിൻ്റെ രചയിതാവും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി. ജയരാജൻ പുസ്തകം പരിചയപ്പെടുത്തും. പ്രശസ്ത പ്രഭാഷകനും ചിന്തകനുമായ കെ.ടി. കുഞ്ഞിക്കണ്ണൻ പുസ്തകം വിലയിരുത്തി പ്രഭാഷണം
കേരളത്തിൽ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
കേരളത്തിൽ അടുത്ത അഞ്ച് ദിവസവും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പുള്ള ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സെപ്റ്റംബർ 18ന് ഇടുക്കിയിലും, 19ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. സെപ്റ്റംബർ 20ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സൗരാഷ്ട്രയ്ക്കും
റഷ്യൻ എണ്ണ: ഇന്ത്യയ്‌ക്കെതിരെ 100% വരെ തീരുവ; യുഎസ് ബിൽ പ്രതിനിധിസഭ പാസാക്കി
റഷ്യൻ ഊർജ മേഖലയ്ക്ക് മേലുള്ള സമ്മർദം ശക്തമാക്കുന്ന ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ക്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026’ യുഎസ് പ്രതിനിധിസഭ പാസാക്കി. 159നെതിരെ 262 വോട്ടുകൾക്കാണ് ബിൽ അംഗീകരിച്ചത്. സെനറ്റും നേരത്തെ ബിൽ പാസാക്കിയിരുന്നു. ഇനി പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചാൽ നിയമമായി മാറും. റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വൻതോതിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്താൻ പ്രസിഡണ്ടിന്
ബെംഗളൂരുവിൽ പൊലീസ് പിടിച്ചെടുത്ത 11,000 വാഹനങ്ങൾ നഗരത്തിന് പുറത്തേക്ക് മാറ്റും
നഗരത്തിലെ പൊലീസ് സ്റ്റേഷനുകളുടെയും ഫുട്പാത്തുകളുടെയും പരിസരത്ത് വർഷങ്ങളായി കെട്ടിക്കിടക്കുന്ന പിടിച്ചെടുത്ത വാഹനങ്ങൾ നീക്കം ചെയ്യാൻ ബെംഗളൂരു പൊലീസ് നടപടി തുടങ്ങി. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 11,000ത്തോളം വാഹനങ്ങൾ നഗരത്തിന് പുറത്തുള്ള പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങൾ പൊലീസ് സ്റ്റേഷൻ പരിസരത്ത് സ്ഥലം അപര്യാപ്തമാക്കുന്നതിനൊപ്പം പൊതുജനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി. ചില വാഹനങ്ങൾ 15 വർഷത്തിലേറെയായി പൊലീസ് സ്റ്റേഷനുകളിൽ കിടക്കുന്നതായാണ് റിപ്പോർട്ട്. കേസുകളുമായി
ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടക്കം; 50ലേറെ മേഖലകളിൽ 9 മണിക്കൂർ വരെ തടസ്സം
അടിയന്തര അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് ബെംഗളൂരുവിലെ 50ലേറെ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങാനാണ് സാധ്യത. യെലഹങ്കയിലെ 66/11 കെവി സബ്‌സ്റ്റേഷനിൽ കെപിടിസിഎൽ നടത്തുന്ന അടിയന്തര ജോലികളാണ് വൈദ്യുതി തടസ്സത്തിന് കാരണം. യെലഹങ്ക ന്യൂ ടൗൺ, കോഗിലു, ബാഗലൂർ ക്രോസ്, എം.എസ്. പാളയ, ഹെബ്ബാൾ, യെലഹങ്ക തുടങ്ങിയ സബ് ഡിവിഷനുകളിലാണ് പ്രധാനമായും വൈദ്യുതി തടസ്സം പ്രതീക്ഷിക്കുന്നത്. ഹെർബൽ ഡിവിഷനിലായിരിക്കും കൂടുതൽ
നാഗർഹോളെ കടുവ സങ്കേതം പരിസ്ഥിതി ദുർബല മേഖല; കേന്ദ്രത്തിൻ്റെ കരട് വിജ്ഞാപനം പുറത്തിറക്കി
മൈസൂരു, കുടക് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന നാഗർഹോളെ കടുവ സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി (ഇഎസ്ഇസഡ്) പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. റിസർവ് വനത്തിന് ചുറ്റുമുള്ള 574 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിൻ്റെ സംരക്ഷണം ലക്ഷ്യമിട്ടാണ് നടപടി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇതുസംബന്ധിച്ചുള്ള രണ്ടാമത്തെ കരട് വിജ്ഞാപനമാണിത്. ഖനനം, ക്വാറി പ്രവർത്തനം, പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്ന വ്യവസായങ്ങൾ, താപ-ജലവൈദ്യുതി പദ്ധതികൾ, തടിമില്ലുകൾ, മാലിന്യസംസ്‌കരണ കേന്ദ്രങ്ങൾ, ഹോട്ടലുകൾ,
എസ്ഐആർ ഹിയറിങ്: മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി പരിശോധനയ്ക്ക് അപേക്ഷിക്കാം
എസ്ഐആർ കരട് വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകളിൽ വിശദീകരണം തേടി നോട്ടീസ് ലഭിച്ച മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി പരിശോധന നടത്തുന്നതിനായി അപേക്ഷിക്കാം. ഹിയറിങ്ങിനായി ഇലക്ട്രൽ റജിസ്ട്രേഷൻ ഓഫിസർമാർക്ക് മുന്നിൽ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് 43.81 ലക്ഷം വോട്ടർമാർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് പുറമെ ഭിന്നശേഷിക്കാർ, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ, പ്രവാസികൾ തുടങ്ങിയവർക്കും വീടുകളിലെത്തി പരിശോധന നടത്താൻ അപേക്ഷ നൽകാം. ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) വഴിയാണ് ഇതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.