ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ തൊടുപുഴ മുൻ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അറസ്റ്റിൽ. ആളൊഴിഞ്ഞ സ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.
പൊലീസ് സ്ഥലത്തെത്തുമ്പോഴും സനീഷ് ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം. ലഹരി ഉപയോഗിക്കാൻ ഉപയോഗിച്ചതായി കരുതുന്ന സിറിഞ്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. എന്നാൽ കൂടുതൽ ലഹരിവസ്തുക്കൾ കണ്ടെത്താനായില്ല. സംഭവസമയത്ത് സനീഷ് ജോർജിനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. നിലവിൽ കോൺഗ്രസ് അംഗമാണ് സനീഷ് ജോർജ്. നേരത്തെ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിച്ച് വിജയിച്ചത്.