കോവിഡ് ബാധിച്ച് കുടുംബനാഥനെ നഷ്ടപ്പെട്ടവർക്ക് 9.96 കോടി അധിക ധനസഹായം
Kerala
0 min read
2.0k

കോവിഡ് ബാധിച്ച് കുടുംബനാഥനെ നഷ്ടപ്പെട്ടവർക്ക് 9.96 കോടി അധിക ധനസഹായം

സെപ്റ്റംബർ 17, 2026
0

കോവിഡ് ബാധിച്ച് കുടുംബനാഥനെയോ മാതാപിതാക്കളെയോ നഷ്ടപ്പെട്ട ബിപിഎൽ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായ പദ്ധതിയിലേക്ക് സംസ്ഥാന സർക്കാർ 9.96 കോടി രൂപ അധികമായി അനുവദിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതം നൽകുന്ന പദ്ധതിയാണിത്. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലാ കളക്ടർമാർ സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അധിക തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക വകയിരുത്തിയിരിക്കുന്നത്. അർഹരായ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക്

Continue Reading
ആന്റോ അഗസ്റ്റിനെതിരായ നടപടി നിയമാനുസൃതം; വിശദീകരണവുമായി മുഖ്യമന്ത്രി മുഖ്യമന്ത്രിവി.ഡി.സതീശൻ
Kerala
0 min read
2.2k

ആന്റോ അഗസ്റ്റിനെതിരായ നടപടി നിയമാനുസൃതം; വിശദീകരണവുമായി മുഖ്യമന്ത്രി മുഖ്യമന്ത്രിവി.ഡി.സതീശൻ

സെപ്റ്റംബർ 17, 2026
0

റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിനെതിരായ നടപടിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആന്റോ അഗസ്റ്റിൻ വിവിധ കേസുകളിൽ പ്രതിയാണെന്നും നിരവധി വഞ്ചനാ കേസുകളിലും ജി എസ് ടി തട്ടിപ്പിലും ഇയാൾക്ക് പങ്കുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇതാണോ മാധ്യമപ്രവർത്തനമെന്നും അദ്ദേഹം ചോദിച്ചു. ആന്റോ അഗസ്റ്റിനെതിരായ ഗുരുതര ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിവരികയാണ്. കോടതി വാറന്റിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും പോലീസ് പൂർണ സംയമനത്തോടെയാണ് നടപടികൾ സ്വീകരിച്ചതെന്നും

Continue Reading
ടാറ്റാ സൺസിൻ്റെ തലപ്പത്ത് ചന്ദ്രശേഖരൻ തുടരും; വീണ്ടും അഞ്ച് വർഷത്തേക്ക് നിയമനം
India
0 min read
2.1k

ടാറ്റാ സൺസിൻ്റെ തലപ്പത്ത് ചന്ദ്രശേഖരൻ തുടരും; വീണ്ടും അഞ്ച് വർഷത്തേക്ക് നിയമനം

സെപ്റ്റംബർ 17, 2026
0

ടാറ്റ ഗ്രൂപ്പിൻ്റെ മാതൃകമ്പനിയായ ടാറ്റാ സൺസിൻ്റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്ക് കൂടി വീണ്ടും നിയമിക്കാൻ ടാറ്റാ സൺസ് ബോർഡ് തീരുമാനിച്ചു. ഇന്ന് മുംബൈയിൽ ചേർന്ന ടാറ്റാ സൺസ് ബോർഡ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വീണ്ടുമൊരിക്കൽ കൂടി ഈ പദവിയിലിരിക്കാൻ താനില്ലെന്ന തൻ്റെ മുൻ തീരുമാനം ചന്ദ്രശേഖരൻ പിൻവലിച്ചു. നിലവിലെ കാലാവധി 2027 ഫെബ്രുവരിയിൽ അവസാനിക്കേണ്ടതായിരുന്നു. വീണ്ടും അഞ്ചുവർഷത്തേക്ക് കൂടി കാലാവധി നീട്ടിനൽകാൻ നേരത്തെ ടാറ്റാ ട്രസ്റ്റ്

Continue Reading
ബെംഗളൂരു സ്ഫോടനക്കേസ്; ഒരു വർഷത്തിനകം വാദം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി
India
0 min read
2.3k

ബെംഗളൂരു സ്ഫോടനക്കേസ്; ഒരു വർഷത്തിനകം വാദം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി

സെപ്റ്റംബർ 17, 2026
0

ബെംഗളൂരു സ്ഫോടനക്കേസിലെ അന്തിമവാദ നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശം. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുൽ നാസർ മഅ്ദനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി.വി.നാഗരത്ന അധ്യക്ഷയായ ബെഞ്ചിൻ്റെ ഉത്തരവ്. 16 വർഷമായി തുടരുന്ന കേസിൽ വിധി പറയുന്നതിന് തൊട്ടുമുമ്പാണ് വിചാരണക്കോടതി മാറ്റിയത്. ഇതോടെ കഴിഞ്ഞ മൂന്ന് വർഷമായി നടന്ന അന്തിമവാദം പുതിയ കോടതിയിൽ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് മഅ്ദനി ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതേ കേസിലെ മറ്റൊരു പ്രതിക്ക് അന്തിമവാദം

Continue Reading
അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവ്
Kerala
0 min read
2.4k

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവ്

സെപ്റ്റംബർ 17, 2026
0

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാല് വർഷം തടവും 30,84,892 രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. സംസ്ഥാന പൊലീസ് സേനയിൽ ഉന്നത പദവി വഹിച്ച വ്യക്തിയായതിനാൽ ശിക്ഷയിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിധിക്ക് പിന്നാലെ ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. 2007ലാണ് അദ്ദേഹത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് രജിസ്റ്റർ ചെയ്തത്. 2003 ജനുവരി മുതൽ

Continue Reading
മൃ​ഗ​ശാ​ല മാ​റ്റം; മു​ഖ്യ​മ​ന്ത്രി​ക്ക് പി​ന്തു​ണ​യു​മാ​യി മേ​യ​ർ
Kerala
0 min read
2.4k

മൃ​ഗ​ശാ​ല മാ​റ്റം; മു​ഖ്യ​മ​ന്ത്രി​ക്ക് പി​ന്തു​ണ​യു​മാ​യി മേ​യ​ർ

സെപ്റ്റംബർ 17, 2026
0

നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന മൃഗശാല കൂടുതൽ വിശാലമായ വനമേഖലയിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നിർദേശത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമാകുന്നു. മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് മേയർ വി.വി. രാജേഷ് യോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് വിഷയത്തിൽ രാഷ്ട്രീയ തർക്കം രൂക്ഷമായത്. നഗരമധ്യത്തിലെ നിലവിലെ മൃഗശാല അപൂർവയിനം മൃഗങ്ങൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കുന്നതിന് പരിമിതികളുണ്ടെന്നാണ് മേയർ ചൂണ്ടിക്കാട്ടിയത്. മൃഗങ്ങൾ ചത്തുപോകുന്ന സാഹചര്യങ്ങളും രോഗങ്ങൾ പടരുമ്പോൾ സമീപവാസികൾക്കുണ്ടാകുന്ന ആശങ്കകളും അദ്ദേഹം പരാമർശിച്ചു. മൃഗങ്ങൾ കൂട്ടിൽനിന്ന് പുറത്തുകടക്കുന്ന

Continue Reading
ജെ.പി നഗറിൽ നഴ്സിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ
Karnataka
0 min read
2.5k

ജെ.പി നഗറിൽ നഴ്സിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

സെപ്റ്റംബർ 17, 2026
0

ജെ.പി നഗറിൽ സ്വകാര്യ ക്ലിനിക്കിന് മുന്നിൽ 26കാരിയായ നഴ്സിന് നേരെ ഭർത്താവിൻ്റെ ക്രൂര ആക്രമണം. ആസിഡ് ഒഴിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായാണ് പരാതി. ഇന്ന് രാവിലെയായിരുന്നു സംഭവം. കൊൽക്കത്ത സ്വദേശിനിയായ മധുമിത അതേ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്യുകയാണ്. തമിഴ്നാട് സ്വദേശിയായ വെങ്കടേശനാണ് ഭർത്താവ്. രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. പ്രാഥമിക വിവരങ്ങൾ പ്രകാരം, പ്രഭാതഭക്ഷണത്തിന് ശേഷം ക്ലിനിക്കിൽ നിന്ന് പുറത്തേക്കിറങ്ങിയ മധുമിതയെ മോട്ടോർസൈക്കിളിലെത്തിയ ഭർത്താവ് പിന്തുടർന്ന്

Continue Reading
പ്രണയവിവാഹത്തിന് പിന്നാലെ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ബെംഗളൂരുവിൽ നാല് പേർ അറസ്റ്റിൽ
Karnataka
0 min read
2.3k

പ്രണയവിവാഹത്തിന് പിന്നാലെ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ബെംഗളൂരുവിൽ നാല് പേർ അറസ്റ്റിൽ

സെപ്റ്റംബർ 17, 2026
0

കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ച യുവതിയെ ബലമായി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരുവിലെ അഗ്രഹാര ദാസറഹള്ളിയിൽ സംഘർഷം. യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച സംഘം അമിതവേഗത്തിൽ കാർ ഓടിച്ചതിനെ തുടർന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ 21കാരിയാണ് സംഭവത്തിലെ യുവതി. കുടുംബത്തിൻ്റെ എതിർപ്പ് മറികടന്ന് രാജസ്ഥാൻ സ്വദേശിയായ 23കാരനെ വിവാഹം കഴിച്ച യുവതി ഭർത്താവിനൊപ്പം അഗ്രഹാര ദാസറഹള്ളിയിൽ വാടകയ്ക്ക്

Continue Reading
ബെംഗളൂരുവിൽ ഗണേശ വിഗ്രഹ നിമജ്ജനം; നാളെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം
Karnataka
0 min read
2.4k

ബെംഗളൂരുവിൽ ഗണേശ വിഗ്രഹ നിമജ്ജനം; നാളെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം

സെപ്റ്റംബർ 17, 2026
0

ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 18ന് നഗരത്തിലെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും ഏർപ്പെടുത്തുമെന്ന് ബെംഗളൂരു ട്രാഫിക് പൊലീസ് അറിയിച്ചു. കെ ജി ഹള്ളി, പുലികേശിനഗർ, ലിംഗരാജപുരം, ബാനസവാടി ട്രാഫിക് പൊലീസ് പരിധികളിലാണ് നിയന്ത്രണം. കെ ജി ഹള്ളി, പുലികേശിനഗർ മേഖലകളിലൂടെയുള്ള ഘോഷയാത്ര സെപ്റ്റംബർ 18 രാവിലെ 11 മുതൽ സെപ്റ്റംബർ 19 പുലർച്ചെ 4 വരെ തുടരും. അതേസമയം ലിംഗരാജപുരം–ബാണസ്വാടി മേഖലയിൽ നടക്കുന്ന ഘോഷയാത്ര

Continue Reading
ഓപ്പറേഷൻ തൂഫാൻ: തൊടുപുഴ മുൻ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അറസ്റ്റിൽ
Kerala
0 min read
2.0k

ഓപ്പറേഷൻ തൂഫാൻ: തൊടുപുഴ മുൻ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അറസ്റ്റിൽ

സെപ്റ്റംബർ 17, 2026
0

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ തൊടുപുഴ മുൻ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അറസ്റ്റിൽ. ആളൊഴിഞ്ഞ സ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. പൊലീസ് സ്ഥലത്തെത്തുമ്പോഴും സനീഷ് ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം. ലഹരി ഉപയോഗിക്കാൻ ഉപയോഗിച്ചതായി കരുതുന്ന സിറിഞ്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. എന്നാൽ കൂടുതൽ ലഹരിവസ്തുക്കൾ കണ്ടെത്താനായില്ല. സംഭവസമയത്ത് സനീഷ് ജോർജിനൊപ്പം ഒരു സുഹൃത്തും

Continue Reading