‘മലയാളം വാനോളം ലാൽസലാം’ പരിപാടി; ചെലവ് 2.84 കോടി
Kerala
1 min read
8.6k

‘മലയാളം വാനോളം ലാൽസലാം’ പരിപാടി; ചെലവ് 2.84 കോടി

ഒക്ടോബർ 6, 2025
0

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കാൻ സർക്കാർ സംഘടിപ്പിച്ച ‘മലയാളം വാനോളം ലാൽസലാം’ എന്ന പരിപാടിക്ക് ചെലവ് 2.84 കോടി. ഈ തുക സാംസ്‌കാരിക വകുപ്പാണ് അനുവദിച്ചത്. വജ്രജൂബിലി ഫെലോഷിപ്പ് ഹെഡിൽ നിന്നാണ് 1 കോടി മാറ്റി നൽകിയിരിക്കുന്നത്. കൂടാതെ കെഎസ്എഫ്ഡിസിയും ചലച്ചിത്ര അക്കാദമിയും 50 ലക്ഷം വീതം നൽകി. അതിരിക്തമായി 84 ലക്ഷം പ്രത്യേകം അനുവദിച്ചു. ചലച്ചിത്ര വികസന കോർപ്പറേഷൻ, സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റ്, സാംസ്‌കാരിക

Continue Reading
പശ്ചിമബംഗാളിൽ കനത്തമഴ; മണ്ണിടിച്ചിലില്‍ മരണസംഖ്യ 23 ആയി ഉയര്‍ന്നു
India
0 min read
8.5k

പശ്ചിമബംഗാളിൽ കനത്തമഴ; മണ്ണിടിച്ചിലില്‍ മരണസംഖ്യ 23 ആയി ഉയര്‍ന്നു

ഒക്ടോബർ 6, 2025
0

കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമബംഗാളിലെ ഡാർജിലിങ്ങിലുണ്ടായ കനത്തമഴയിലും മണ്ണിടിച്ചിലിലും മരണസംഖ്യ 23 ആയി ഉയർന്നു. മിരിക്, സുഖിയ പോഖ്റി എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി മമത ബാനർജി ഡാർജിലിങ് സന്ദർശിച്ചേക്കുമെന്നാണ് സൂചന.അനേകമാളുകളുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ താൻ അങ്ങേയറ്റം ദുഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. എല്ലാവിധ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് പലയിടങ്ങളിലേക്കുമുള്ള റോഡ് ഗതാഗതവും തടസ്സം നേരിട്ടു. മണ്ണിടിച്ചിലിൽ പല പ്രദേശങ്ങളിലും വിനോദസഞ്ചാരികൾ

Continue Reading
സ്വർണ്ണവില വർദ്ധിച്ചു; പവന് 88,560 രൂപ
Kerala
0 min read
8.6k

സ്വർണ്ണവില വർദ്ധിച്ചു; പവന് 88,560 രൂപ

ഒക്ടോബർ 6, 2025
0

സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. പവന് 1000 രൂപ ഇന്ന് വർദ്ധിച്ച് ഒരു പവൻ സ്വർണ്ണത്തിൻ്റെ ഇന്നത്തെ വില 88,560 രൂപയായി. ഗ്രാമിന് 125 രൂപ വർദ്ധിച്ച് 11,070 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ്ണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 166 രൂപയും കിലോഗ്രാമിന് 1,66,000 രൂപയുമാണ്. ആഗോള വിപണിയിലുണ്ടായ പെട്ടെന്നുളള മാറ്റമാണ് സ്വർണ്ണവില കുതിച്ചുയരാൻ കാരണമായത്.

Continue Reading
ജാതിസർവേ: വ്യക്തിപരമായ വിഷയത്തിലുള്ള ചോദ്യങ്ങൾ പാടില്ല: ഡി.കെ. ശിവകുമാർ
Karnataka
0 min read
8.5k

ജാതിസർവേ: വ്യക്തിപരമായ വിഷയത്തിലുള്ള ചോദ്യങ്ങൾ പാടില്ല: ഡി.കെ. ശിവകുമാർ

ഒക്ടോബർ 6, 2025
0

ജാതിസർവേയിലെ അനാവശ്യമായ ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. വളരെ വ്യക്തിപരമായ വിഷയത്തിലുള്ള ചോദ്യങ്ങൾ പാടില്ലെന്നാണ് ശിവകുമാറിന്റെ നിർദേശം. എത്ര പശുക്കളും ആടുകളുമുണ്ട്, എത്ര വാച്ചുകളുണ്ട്, കൈവശമുള്ള ആഭരണങ്ങൾ തുടങ്ങിയ ചോദ്യങ്ങൾ ആവശ്യമില്ല. ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഒഴിവാക്കി പ്രസക്തമായ വിവരങ്ങൾ മാത്രം ജനങ്ങളിൽ നിന്ന് ശേഖരിച്ചാൽ മതിയെന്നും ശിവകുമാർ നിർദേശിച്ചു.

Continue Reading
ജയ്പുരിലെ ആശുപത്രി ഐസിയുവില്‍ തീപ്പിടിത്തം; 8 മരണം
India
1 min read
8.5k

ജയ്പുരിലെ ആശുപത്രി ഐസിയുവില്‍ തീപ്പിടിത്തം; 8 മരണം

ഒക്ടോബർ 6, 2025
0

രാജസ്ഥാനിലെ ആശുപത്രിയിൽ  വന്‍ തീപ്പിടിത്തം. 3 സ്ത്രീകള്‍ ഉള്‍പ്പെടെ 8 രോഗികള്‍ മരിച്ചു. ജയ്പൂരിലെ സവായ് മാന്‍ സിങ് ആശുപത്രിയിലെ ട്രോമ ഐസിയുവിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. 11 രോഗികളാണ് അപകടസമയത്ത് ഈ ഐസിയുവിലുണ്ടായിരുന്നത്. സമീപത്തെ വാര്‍ഡില്‍ 13 രോഗികളും ഉണ്ടായിരുന്നു. രാത്രി 11.20-ഓടെ ന്യൂറോ ഐസിയു വാര്‍ഡിൻ്റെ സ്റ്റോര്‍ റൂമില്‍ നിന്ന് തീപടരുകയായിരുന്നു. അഗ്നിരക്ഷാസേന ഒന്നരമണിക്കൂറോളമെടുത്താണ് തീ അണച്ചത്. കിടക്കകളോടു കൂടിയാണ് രോഗികള പുറത്തെത്തിച്ചത്. ഷോര്‍ട്ട് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം

Continue Reading
സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala
0 min read
7.2k

സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

ഒക്ടോബർ 6, 2025
0

ആരോപണങ്ങൾക്ക് ശേഷം ആദ്യമായി സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. രാഹുലെത്തിയത് കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് ഉദ്ഘാടനത്തിനാണ്. പാലക്കാട് – ബെംഗളൂരു കെഎസ്‌ആര്‍ടിസിയുടെ പുതിയ എസി ബസ് സര്‍വ്വീസാണ് ഇന്നലെ രാത്രി 9 മണിക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുലിനെ അനുവദിക്കില്ലെന്ന് ബിജെപിയും ഡിവൈഎഫ്‌ഐയും പ്രഖ്യാപിച്ചിരുന്നു. ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം കഴിഞ്ഞ മാസം 24നാണ് രാഹുല്‍ മണ്ഡലത്തിലെത്തിയത്. 38 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു

Continue Reading
ഡിജിറ്റൽ അറസ്റ്റ്: ബെംഗളൂരുവിൽ യുവതിയിൽ നിന്ന് 3.6 കോടി തട്ടിയെടുത്തു
Karnataka
1 min read
8.1k

ഡിജിറ്റൽ അറസ്റ്റ്: ബെംഗളൂരുവിൽ യുവതിയിൽ നിന്ന് 3.6 കോടി തട്ടിയെടുത്തു

ഒക്ടോബർ 6, 2025
0

ബെംഗളൂരുവിൽ ഡിജിറ്റൽ അറസ്റ്റെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് 3.6 കോടി രൂപ തട്ടിയെടുത്തു. ബെംഗളൂരു മാറത്തഹള്ളിയിൽ താമസിക്കുന്ന 33-കാരിയാണ് തട്ടിപ്പിനിരയായത്. മുംബൈ പോലീസ് എന്ന വ്യാജേന ബന്ധപ്പെടുകയും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിജിറ്റൽ അറസ്റ്റുചെയ്തെന്ന് അറിയിച്ച്‌ പണം തട്ടിയെടുക്കുകയുമായിരുന്നു. പരിശോധനകൾക്കുശേഷം തിരികെനൽകുമെന്ന് പറഞ്ഞ്‌ പല അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ നിർദേശിക്കുകയായിരുന്നു.

Continue Reading
സാഹിത്യസായാഹ്നം സംഘടിപ്പിച്ചു
Karnataka
0 min read
8.1k

സാഹിത്യസായാഹ്നം സംഘടിപ്പിച്ചു

ഒക്ടോബർ 6, 2025
0

ഓണാഘോഷത്തോടനുബന്ധിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സാഹിത്യസായാഹ്നം സംഘടിപ്പിച്ചു. നോവലിസ്റ്റും കവിയും പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ ‘നവസാഹിത്യവും പുതുകാലവും’ എന്നവിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കാലവും ഭാഷയും സംസ്കാരവും സാമൂഹികാവസ്ഥയും മാറിയതുപോലെ പുതിയകാലത്തെ സാഹിത്യവും ഭാവുകത്വപരിണാമത്തിന്‌ വിധേയമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശികതയും സൂക്ഷ്മയാഥാർഥ്യങ്ങളും ചരിത്രവും മിത്തും ഓർമകളും സമകാലിക സാഹിത്യത്തിൽ നിറഞ്ഞു നിൽക്കുന്നതായും അദ്ദേഹം വിലയിരുത്തി. പ്രസിഡണ്ട് സതീഷ് തോട്ടശേരി അധ്യക്ഷത വഹിച്ചു. ടി. എം. ശ്രീധരൻ ചർച്ച ഉദ്‌ഘാടനം ചെയ്തു.

Continue Reading
തിരഞ്ഞെടുപ്പ്; 17 പുതിയ പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
India
0 min read
7.2k

തിരഞ്ഞെടുപ്പ്; 17 പുതിയ പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഒക്ടോബർ 6, 2025
0

ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് നടപടികളില്‍ 17 പുതിയ പരിഷ്‌കാരങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. വരാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ചത്. ഭാവിയില്‍ രാജ്യവ്യാപകമായി നടപ്പാക്കാനുള്ളതാണ് ഈ പദ്ധതിയെന്നും കമ്മിഷന്‍ അറിയിച്ചു. ‘ബിഹാറില്‍ 17 പുതിയ സംരംഭങ്ങള്‍ വിജയകരമായി നടപ്പിലാനാണ് തീരുമാനം. ചിലത് തിരഞ്ഞെടുപ്പ് നടത്തിപ്പിലും ചിലത് വോട്ടെണ്ണലിലും നടപ്പിലാക്കും’ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. ഏകദേശം 22 വര്‍ഷത്തിന്

Continue Reading
ഐസിസി വനിതാ ലോകകപ്പ്; പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ ടീം
Sports
0 min read
7.4k

ഐസിസി വനിതാ ലോകകപ്പ്; പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ ടീം

ഒക്ടോബർ 6, 2025
0

ഐസിസി വനിതാ ലോകകപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ ടീം. 88 റൺസിന് പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ വിജയം നേടിയത്. വനിത ഏകദിന ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ദീപ്തി ശർമയും ക്രാന്തി ഗൗഡും മൂന്ന് വിക്കറ്റ് വീതം നേടി. പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യ ഉയർത്തിയ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാക് ടീം ലക്ഷ്യം കാണാതെ തകർന്ന് വീണു. 43 ഓവറിൽ 159 റൺസിന് പുറത്തായി. അത്ര

Continue Reading