സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള ജൂറി ചെയർമാനായി പ്രകാശ് രാജിനെ നിയമിച്ചു
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള ജൂറി ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ചു. സിനിമകളുടെ സ്ക്രീനിങ് നാളെ മുതൽ തുടങ്ങും. ഇപ്രാവശ്യം ജൂറിക്ക് മുന്നിലുള്ളത് 128 സിനിമകളാണ്. ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ ചലച്ചിത്ര പുരസ്‌കാര നിർണയ സമിതിയിൽ അംഗമാകുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. തിരക്കഥാകൃത്തും സംവിധായകനും ഒന്നാം സബ് കമ്മിറ്റി ചെയർപേഴ്‌സനുമായ രഞ്ജൻ പ്രമോദ്, നടിയും ഡബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, സംവിധായകനും ഛായാഗ്രഹകനും രണ്ടാം സബ് കമ്മിറ്റി ചെയർപേഴ്‌സനുമായ
വനിത ഏകദിന ലോകകപ്പിൽ പാകിസ്‌താന് ഇന്ത്യക്കെതിരെ 248 റൺസ് വിജയലക്ഷ്യം
വനിത ഏകദിന ലോകകപ്പിൽ പാകിസ്‌താന് ഇന്ത്യക്കെതിരെ 248 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 247 റൺസിന് ഓൾ ഔട്ടായി.ഡയാന ബെയ്‌ഗ് പാകിസ്താനുവേണ്ടി10 ഓവറിൽ 69 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. റിച്ച ഘോഷ് 20 പന്തിൽ 35 റൺസുമായി പുറത്താകാതെ നിന്നു. റിച്ച ഘോഷ്ൻ്റെ അവസാന ഓവറുകളിലെ ബാറ്റിങ്ങാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യയുടെ ടോപ് സ്കോറർ ഹർലീൻ ഡിയോളാണ്. 65 പന്തിൽ ഒരു
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമയുടെ മരുന്നുകള്‍ വില്‍ക്കരുതെന്ന് നിര്‍ദേശം
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമയുടെ മരുന്നുകള്‍ വില്‍ക്കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദേശം നൽകി. ഡ്രഗ്സ് കണ്‍ട്രോളറാണ് മരുന്നു വ്യാപാരികള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കുമായി നിര്‍ദേശം നല്‍കിയത്. മധ്യപ്രദേശില്‍ മരുന്ന് കഴിച്ച് 14 കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിൻ്റെ സര്‍ക്കുലര്‍. കുട്ടികളില്‍ ചുമ മരുന്നുകളുടെ കാര്യക്ഷമമായ ഉപയോഗവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് നടപടി. രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ജലദോഷത്തിനായോ ചുമയ്ക്കായോ ഉള്ള മരുന്നുകള്‍ നല്‍കരുത്. ഒന്നിലധികം മരുന്ന് ചേരുവകള്‍ ചേര്‍ന്നിട്ടുള്ള
കർണാടക നായർ സർവീസ് സൊസൈറ്റി ഇന്ദിരാനഗർ കരയോഗം കുടുംബ സംഗമം സംഘടിപ്പിച്ചു
കർണാടക നായർ സർവീസ് സൊസൈറ്റി ഇന്ദിരാനഗർ കരയോഗം വാർഷിക കുടുംബ സംഗമം “സ്നേഹസംഗമം 2025” ഇന്ന് മുതൽ ഇന്ദിരാനഗർ ശ്രീ രാഘവേന്ദ്ര സ്വാമി മഠം ഹാളിൽ വെച്ച് നടന്നു. കരയോഗ അംഗങ്ങളുടെ കലാ പരിപാടികൾ, കിരൺ സുബ്രമണ്യവും സന്ധ്യ കിരൺ നടത്തുന്ന രസിക ആർട്സ് ഫൗണ്ടേഷൻ്റെ ശരവണഭവ എന്ന നൃത്താവിഷ്കാരത്തോടെ അരങ്ങേറി. കരയോഗം പ്രസിഡണ്ട് സനൽ കുമാർ നായരുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ കെ എൻ എസ് എസ് ചെയർമാൻ
രാജ്യത്ത് 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ
രാജ്യത്ത് 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പദ്ധതി നടപ്പാക്കുന്നതിനായി 5,862 കോടി ചെലവാകും. നിലവിൽ കേന്ദ്രീയ വിദ്യാലയം ഇല്ലാത്ത ജില്ലകളിലാണ് പുതിയ വിദ്യാലയങ്ങൾ സ്ഥാപിക്കുക.പുതിയ സ്കൂളുകളിൽ ഓരോന്നിലും 1,520 വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കും. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ക്യാമ്പസുകൾ ആയിരിക്കും ഇവ. ആഭ്യന്തര മന്ത്രാലയം ഏഴെണ്ണം സ്പോൺസർ ചെയ്യുന്നതായിരിക്കും. 50 സ്കൂളുകൾ
കാസർഗോഡ് സ്കൂളിലെ മെെം ഷോ തടസ്സപ്പെടുത്തിയ സംഭവം; അധ്യാപകരുടെ നടപടിയില്‍ തെറ്റില്ല: ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ
കാസർഗോഡ് കുമ്പള ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവതരിപ്പിച്ച മൈം ഷോ തടസ്സപ്പെടുത്തിയ സംഭവത്തിൽ അധ്യാപകരെ സംരക്ഷിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ (DDE) റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാർത്ഥികൾക്ക് തടസ്സപ്പെടുത്തിയ അതേ വേദിയിൽ തന്നെ മൈം ഷോ അവതരിപ്പിക്കാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉറപ്പു നൽകി. കലോത്സവത്തിനിടെ വിദ്യാർത്ഥികൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായതാണ് കലോത്സവം നിർത്തിവെക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മനഃപൂർവമായ ഇടപെടൽ അധ്യാപകരുടെ
ലഡാക്ക് വെടിവെപ്പ്; ജുഡീഷ്യൻ അന്വേഷണം വേണം: സോനം വാങ് ചുക്ക്
ലഡാക്കിൽ നടന്ന വെടിവെപ്പിൽ ജുഡീഷ്യൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സന്ദേശവുമായി സോനം വാങ് ചുക്ക്. സഹോദരനും അഭിഭാഷകനും കഴിഞ്ഞ ദിവസം സോനത്തെ ജയിലിൽ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോനം സന്ദേശം പങ്കുവെച്ചത്. കേന്ദ്രം ലഡാക്കിലെ സംഘടനകളെ ചർച്ചയിലേക്ക് എത്തിക്കാൻ ശ്രമം തുടരുകയാണ്. എന്നാൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന മുൻനിലപാട് ആവർത്തിക്കുകയാണ് സംഘടനകൾ. ഇതിനിടെ സോനം വാങ്ചുക്കിൻ്റെ ഭാര്യ നൽകിയ ഹേബിയസ്കോപ്പസ് ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും.
കേരളസമാജം ദൂരവാണിനഗറിൻ്റെ ഒരു മാസക്കാലം നീണ്ടുനിന്ന ഓണാഘോഷ പരിപാടിക്ക് സമാപനം
കേരളസമാജം ദൂരവാണിനഗറിൻ്റെ ഒരു മാസത്തിലേറെക്കാലം നീണ്ടുനിന്ന ഓണാഘോഷ പരിപാടിക്ക് സമാപനം. ഓണാഘോഷ പരിപാടിയിൽ കെ.ആർ.പുരം നിയോജക മണ്ഡലം എം.എൽ.എ, ബി എ ബസവരാജ്, പ്രശസ്ത കന്നഡ ചലച്ചിത്ര താരവും നാടക പ്രതിഭയും അധ്യാപികയുമായ പ്രൊഫസർ ലക്ഷ്മി ചന്ദ്രശേഖർ, പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി ആർ ഇന്ദുഗോപൻ, പ്രമുഖ കവിയും അധ്യാപകനുമായ വീരാൻകുട്ടി മാഷും മുഖ്യാതിഥികളായി. സമാജത്തിൻ്റെ ഓണം 2025 പരിപാടി ജൂബിലി കോളേജ് വിദ്യാർത്ഥിനികളുടെ മെഗാ തിരുവാതിരയോടെ ആരംഭിച്ചു. സമാജം
കെഎസ്‌ആർടിസി ബസിനുള്ളില്‍ പ്ളാസ്റ്റിക് കുപ്പികളിട്ട സംഭവം; ഡ്രൈവർക്ക് സ്ഥലംമാറ്റം
കെഎസ്‌ആർടിസി ബസിനുള്ളില്‍ പ്ളാസ്റ്റിക് കുപ്പികളിട്ട സംഭവത്തില്‍ ഡ്രൈവർക്ക് സ്ഥലംമാറ്റം. ഡ്രൈവർ ജയ്‌മോൻ ജോസഫിനെയാണ് പൊൻകുന്നം ഡിപ്പോയില്‍ നിന്ന് പുതുക്കാടേയ്ക്ക് സ്ഥലംമാറ്റിയത്. വെള്ളം കുടിച്ചതിനുശേഷം കുപ്പി ബസിന്റെ മുൻഭാഗത്തായി നിരത്തിയിട്ടതില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഡ്രൈവറെ ശാസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. കൊല്ലം ആയൂരില്‍ വച്ചാണ് സംഭവം നടന്നത്. കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന പൊൻകുന്നം ഫാസ്റ്റ് പാസഞ്ചർ ബസ് മന്ത്രി നേരിട്ട് തടഞ്ഞാണ് പരിശോധന നടത്തിയത്. ബസിന്റെ
അഭിഭാഷക ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സുഹൃത്ത് പിടിയിൽ
കാസർകോട് സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ അഭിഭാഷക രഞ്ജിതകുമാരി (30) ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സുഹൃത്ത് അനിൽ പിടിയിൽ. അത്മഹത്യക്കുറിപ്പിലെ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിനു ശേഷമാണ് അറസ്‌റ്റ്. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌ത്. കാസർകോട് ബാറിലെ അഭിഭാഷകയായ രഞ്ജിതകുമാരിയെ കഴിഞ്ഞ മാസം 30ന് രാത്രി കുമ്പളയിലെ ഓഫിസിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.