കർണാടക നായർ സർവീസ് സൊസൈറ്റി ഇന്ദിരാനഗർ കരയോഗം വാർഷിക കുടുംബ സംഗമം “സ്നേഹസംഗമം 2025” ഇന്ന് മുതൽ ഇന്ദിരാനഗർ ശ്രീ രാഘവേന്ദ്ര സ്വാമി മഠം ഹാളിൽ വെച്ച് നടന്നു.
കരയോഗ അംഗങ്ങളുടെ കലാ പരിപാടികൾ, കിരൺ സുബ്രമണ്യവും സന്ധ്യ കിരൺ നടത്തുന്ന രസിക ആർട്സ് ഫൗണ്ടേഷൻ്റെ ശരവണഭവ എന്ന നൃത്താവിഷ്കാരത്തോടെ അരങ്ങേറി. കരയോഗം പ്രസിഡണ്ട് സനൽ കുമാർ നായരുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, ട്രഷറർ എൻ വിജയ കുമാർ, ലൈഫ് ആൻഡ് ബിസിനസ് കോച്ച് മഹേഷ് നമ്പ്യാർ എന്നിവർ സംസാരിച്ചു.
പരിപാടികൾക്ക് കരയോഗം സെക്രട്ടറി സുരേഷ് കുമാർ, വനിത വിഭാഗം ഭാരവാഹികൾ വനജ കുമാരി, സിന്ധു നായർ, രമ്യ വിപിൻ, യുവ ജന വിഭാഗം ഭാരവാഹികൾ വിഘ്നേഷ് രാജ്, ആര്യൻ സുരേഷ് കുമാർ, നന്ദഗോപിക എന്നിവർ നേതൃത്വം നൽകി.