മലപ്പുറത്ത് ഫുട്‌ബോൾ മത്സരത്തിനിടെ കായികാധ്യാപകനെ മർദിച്ച നാല് വിദ്യാർഥികൾക്കെതിരെ കേസ്
മലപ്പുറത്ത് ഫുട്‌ബോൾ മത്സരത്തിനിടെ കായികാധ്യാപകനെ മർദിച്ച നാല് വിദ്യാർഥി കൾക്കെതിരെ കേസെടുത്തു. പരിയാപുരം സെൻ്റ് മേരീസ് സ്‌കൂൾ വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്. പെരിന്തൽമണ്ണ പോളി ടെക്‌നിക് കോളജ് ഗ്രൗണ്ടിൽ നടന്ന ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കൊളത്തൂർ നാഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ കായിക അധ്യാപ കനായ ശ്രീരാഗിനാണ് മർദനമേറ്റത്. ഗോൾ കീപ്പറെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ശ്രീരാഗിനെയും ആക്രമിക്കുകയായിരുന്നു.
സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. യാഥാർത്ഥ്യങ്ങൾ അറിയാൻ ഭക്തജനങ്ങൾക്ക് അവകാശം ഉണ്ട്. പൊലീസുകാരെ ഏൽപ്പിച്ചാൽ സത്യം പുറത്ത് വരില്ല എന്നും അടൂർ പ്രകാശ് പറഞ്ഞു. കോടതിയുടെ ചുമതലയിൽ, കോടതിയുടെ നിർദ്ദേശാനുസരണമുള്ള അന്വേഷണം ആണ് വേണ്ടത്. ക്രൈം ബ്രാഞ്ച് അന്വേഷിച്ചാൽ അന്വേഷണം നീതിയുക്തമായി നടക്കില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേവസ്വം ബോർഡിൻ്റെ ചുമതല വഹിച്ചവർക്കോ ഉദ്യോഗസ്ഥർക്കോ അതിൽ പങ്കാളിത്തമുണ്ടോ എന്നതിനെ കുറിച്ചൊക്കെ അന്വേഷണം
കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പശ്ചിമബംഗാളിൽ അഞ്ചുപേർ മരിച്ചു
കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പശ്ചിമബംഗാളിൽ അഞ്ചുപേർ മരിച്ചു. മരണസംഖ്യ ഉയർന്നേക്കാമെന്ന് സൂചനയുണ്ട്. ഡാർജിലിംഗിലെ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് സിക്കിമിനും പശ്ചിമ ബംഗാളിനും ഇടയിലുള്ള റോഡ് തകർന്നു. ജൽപൈഗുരി, സിലിഗുരി, കൂച്ച്‌ബെഹാർ എന്നിവിടങ്ങളിലും കനത്ത മഴ പെയ്‌തു. ഇതേതുടർന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഡാർജിലിംഗിലെ റോക്ക് ഗാർഡൻ ടൈഗർ ഹിൽ എന്നിവയുൾപ്പെടെയുള്ള
വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് ഇ. സന്തോഷ് കുമാറിന്
2025ലെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് ഇ. സന്തോഷ് കുമാറിൻ്റെ തപോമയിയുടെ അച്ഛൻ എന്ന കൃതിക്ക്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിക്കുന്ന ശില്പവും പ്രശസ്‌തി പത്രവുമാണ് അവാർഡ്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പ്രസിദ്ധീകരിച്ച കൃതികളിൽ നിന്നാണ് അവാർഡിനർഹമായ കൃതി തെരഞ്ഞെടുത്തതെന്ന് വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികൾ
സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി
എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. അമൃത്‍സറിൽ നിന്ന് നിന്ന് ബർമിങ്ഹാമിലേക്ക് പുറപ്പെട്ട AI117 എയർ ഇന്ത്യ വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ബർമിങ്ഹാമിൽ ലാൻഡ് ചെയ്യാൻ നോക്കുന്നതിനിടെയാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതായി പൈലറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനത്തിൽ കൂടുതൽ പരിശോധന നടത്തുമെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർ ഇന്ത്യ അറിയിച്ചു.
കേരളത്തില്‍ അഞ്ച് ദിവസം മഴ, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
അറബിക്കടലിൽ ഇന്ന് രാവിലെയോടെ രൂപംകൊണ്ട ‘ശക്തി’ ചുഴലിക്കാറ്റ് മഹാരാഷ്‌ട്ര, ഗുജറാത്ത് തീരങ്ങളിൽ തീവ്രമാകുന്നു. തീരങ്ങളില്‍ ഇതോടെ ശക്‌തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്‌ച വരെ ഗുജറാത്ത്-മഹാരാഷ്‌ട്ര തീരത്ത് തിരകള്‍ ശക്തി പ്രാപിക്കാനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 45-55 കിലോമീറ്റർ മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ല: ഹമാസിന് ട്രംപിൻ്റെ മുന്നറിയിപ്പ്
ഹമാസിന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്. സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും സമാധാന കരാർ വേഗത്തിൽ അംഗീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഹമാസിനോട് യുദ്ധം നിർത്തി ആയുധം താഴെവയ്ക്കാൻ ട്രംപ് മുന്നറിയിപ്പ് നൽകി. സമാധാന കരാർ പൂർത്തീകരിക്കുന്നതിനും ബന്ദികളുടെ മോചനത്തിനുമായി ഇസ്രയേൽ താൽക്കാലികമായി ആക്രമണം നിർത്തിവച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്. എത്രയും പെട്ടെന്ന് ഹമാസ് തീരുമാനം കൈക്കൊള്ളണം. കാലതാമസം വരുത്തുന്നത് ഞാൻ അനുവദിക്കില്ല.
ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്
ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പെൺകുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നുവെന്നും സെപ്തംബർ 30 ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൈയിലെ രക്തയോട്ടം നിലച്ചിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉടൻ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നുവെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാരാണ് സംഭവം അന്വേഷിച്ചത്.
ശബരിമല സ്ത്രീപ്രവേശന വിഷയം; സര്‍ക്കാരിൻ്റെ സമീപനത്തിനെതിരെ പ്രതികരിച്ച് ബിന്ദു അമ്മിണി രംഗത്ത്
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിൻ്റെ സമീപനത്തിനെതിരെ പ്രതികരിച്ച് ബിന്ദു അമ്മിണി രംഗത്ത്. നവോത്ഥാന മൂല്യങ്ങളെയും കോടതി വിധികളെയും അവഗണിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ പിന്നോട്ടുപോകുകയാണെന്ന് അവര്‍ പറഞ്ഞു. “ഇപ്പോൾ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് പുരോഗമനവാദികളെയും നവോത്ഥാന പ്രസ്ഥാനങ്ങളെയും വഞ്ചിക്കുന്നതാണ്. ‘വിശ്വാസം സംരക്ഷിക്കും ഞങ്ങൾ ആചാരം സംരക്ഷിക്കും’ എന്ന തരത്തിലുള്ള പ്രസ്താവനകൾ മുൻകാലത്തിലുള്ള പുരോഗമന പാതയോട് പൊരുത്തപ്പെടുന്നതല്ല. സാധാരണ ജനങ്ങള്‍ പോലും സര്‍ക്കാരിൻ്റെ ഈ നിലപാട് പരിഹാസത്തോടെയാണ് കാണുന്നത്,” ബിന്ദു അമ്മിണി
നെടുമ്പാശേരി വിമാനത്താവളത്തിൽ 6 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 6 കോടി രൂപ വിലമതിക്കുന്ന ആറ് കി ലോ ഹൈബ്രിഡ് കഞ്ചാവുമായി കൊടുങ്ങല്ലൂർ സ്വദേശി കസ്റ്റംസിൻ്റെ പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശിയായ അബ്ദുൽ ജലീൽ ജസ്മാലാണ് പിടിയിലായത്. ഫാഷൻ ഡിസൈനർ ആണ് പിടിയിലായ അബ്ദുൽ ജലീൽ ജസ്‌മാൽ. ബാങ്കോക്കിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു. ബാങ്കോക്കിൽ നിന്ന് പ്രതി കഞ്ചാവ് സിംഗപ്പൂരിലെത്തിക്കുകയും തുടർന്ന് വിമാനമാർഗം കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു.