മലപ്പുറത്ത് ഫുട്‌ബോൾ മത്സരത്തിനിടെ കായികാധ്യാപകനെ മർദിച്ച നാല് വിദ്യാർഥി കൾക്കെതിരെ കേസെടുത്തു. പരിയാപുരം സെൻ്റ് മേരീസ് സ്‌കൂൾ വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്. പെരിന്തൽമണ്ണ പോളി ടെക്‌നിക് കോളജ് ഗ്രൗണ്ടിൽ നടന്ന ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കൊളത്തൂർ നാഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ കായിക അധ്യാപ കനായ ശ്രീരാഗിനാണ് മർദനമേറ്റത്. ഗോൾ കീപ്പറെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ശ്രീരാഗിനെയും ആക്രമിക്കുകയായിരുന്നു.

Related Posts