2025ലെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് ഇ. സന്തോഷ് കുമാറിൻ്റെ തപോമയിയുടെ അച്ഛൻ എന്ന കൃതിക്ക്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിക്കുന്ന ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പ്രസിദ്ധീകരിച്ച കൃതികളിൽ നിന്നാണ് അവാർഡിനർഹമായ കൃതി തെരഞ്ഞെടുത്തതെന്ന് വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വയലാർ രാമവർമ്മ രചിച്ച ഗാനങ്ങളും കവിതകളും കൃതികളും കോർത്തിണക്കിയുള്ള കവിതാലാപാനം, നൃത്താവിഷ്കാരം, ശാസ്ത്രീയ സംഗീതസമർപ്പണം, ഗാനാജ്ഞലി എന്നിവ ഉണ്ടായിരിക്കും.