വനിത ഏകദിന ലോകകപ്പിൽ പാകിസ്‌താന് ഇന്ത്യക്കെതിരെ 248 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 247 റൺസിന് ഓൾ ഔട്ടായി.ഡയാന ബെയ്‌ഗ് പാകിസ്താനുവേണ്ടി10 ഓവറിൽ 69 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. റിച്ച ഘോഷ് 20 പന്തിൽ 35 റൺസുമായി പുറത്താകാതെ നിന്നു. റിച്ച ഘോഷ്ൻ്റെ അവസാന ഓവറുകളിലെ ബാറ്റിങ്ങാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ഇന്ത്യയുടെ ടോപ് സ്കോറർ ഹർലീൻ ഡിയോളാണ്. 65 പന്തിൽ ഒരു സിക്‌സും നാലു ഫോറുമടക്കം 46 റൺസെടുത്തു. സ്മൃതി മന്ദാന (32 പന്തിൽ 23), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (34 പന്തിൽ 19), പ്രതിക റാവൽ (37 പന്തിൽ 31), ജെമീമ റോഡ്രിഗസ് (37 പന്തിൽ 32), സ്നേഹ് റാണ (33 പന്തിൽ 20), ശ്രീ ചരണി (അഞ്ചു പന്തിൽ ഒന്ന്), ദീപ്തി ശർമ (33 പന്തിൽ 25), ക്രാന്ത് ഗൗഡ് (നാലു പന്തിൽ എട്ട്), രേണുക സിങ് (പൂജ്യം) എന്നിവരാണ് പുറത്തായ താരങ്ങൾ.